പാട്ട് കേള്‍ക്കുന്നതിനിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പൊള്ളലേറ്റു

വിമാനയാത്രക്കിടെ പാട്ട് കേട്ടുകൊണ്ടിരുന്ന ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബീജിംഗില് നിന്ന് മെല്ബോണിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പാട്ട് കേട്ട് ഉറങ്ങിപ്പോയ താന് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്ന്നതെന്ന് യുവതി പറഞ്ഞു. മുഖത്ത് ചൂടനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതോടെ ഹെഡ്ഫോണ് താന് ഊരിയെറിഞ്ഞുവെന്നും യുവതി പറഞ്ഞു. ഇവരുടെ മുഖത്തും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. ഫെബ്രുവരി 19നായിരുന്നു സംഭവം.
 | 

പാട്ട് കേള്‍ക്കുന്നതിനിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പൊള്ളലേറ്റു

സിഡ്‌നി: വിമാനയാത്രക്കിടെ പാട്ട് കേട്ടുകൊണ്ടിരുന്ന ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബീജിംഗില്‍ നിന്ന് മെല്‍ബോണിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പാട്ട് കേട്ട് ഉറങ്ങിപ്പോയ താന്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നതെന്ന് യുവതി പറഞ്ഞു. മുഖത്ത് ചൂടനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതോടെ ഹെഡ്‌ഫോണ്‍ താന്‍ ഊരിയെറിഞ്ഞുവെന്നും യുവതി പറഞ്ഞു. ഇവരുടെ മുഖത്തും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. ഫെബ്രുവരി 19നായിരുന്നു സംഭവം.

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. രണ്ടു മണിക്കൂറോളം ഈ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് യുവതി പാട്ട് കേള്‍ക്കുകയായിരുന്നു. ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ ഏതുവിധത്തിലുള്ള ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഏതു വിമാനക്കമ്പനിയുടെ വിമാനത്തിനുള്ളിലാണ് സംഭവമുണ്ടായതെന്നും ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ വെളിപ്പെടുത്തിയില്ല.

പൊള്ളലേറ്റ യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും പേര് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവി്ട്ടിട്ടില്ല. സംഭവത്തേത്തുടര്‍ന്ന് നിലത്തെറിഞ്ഞ ഹെഡ്‌ഫോണ്‍ കത്തിയെങ്കിലും വിമാന ജീവനക്കാര്‍ ബക്കറ്റില്‍ വെള്ളവുമായെത്തി തീയണച്ചു. പുക മൂലം മറ്റു യാത്രക്കാര്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായി. യാത്രയിലുടനീളം ചിലര്‍ ചുമയ്ക്കുന്നത് കാണാമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.