അവരുടെ വിദ്വേഷത്തെ നമ്മള്‍ സ്‌നേഹഗീതം കൊണ്ട് കീഴ്‌പ്പെടുത്തും; മൊബൈല്‍ കമ്പനിയുടെ റമദാന്‍ വീഡിയോ വൈറലാകുന്നു

റമദാനോടനുബന്ധിച്ച് കുവൈത്തിലെ മൊബൈല് കമ്പനി പുറത്തിറക്കിയ വീഡിയോ പരസ്യം സമൂഹമാധ്യമങ്ങളില് വൈറലാകുന്നു. തീവ്രവാദത്തിനെതിരായ സന്ദേശം പകരുന്ന വീഡിയോ പരസ്യം പുറത്തിറക്കിയത് കുവൈത്തിലെ മൊബൈല് കമ്പനിയായ സൈനാണ്. മൂന്നു മിനിട്ട് നേരം ദൈര്ഘ്യമുള്ള പരസ്യത്തിലൂടെ ഭീതിപ്പെടുത്താതെ സ്നേഹിച്ചു കൊണ്ട് ദൈവത്തിലേക്ക് എന്ന സന്ദേശമാണ് സൈന് പങ്കു വെക്കുന്നത്.
 | 

അവരുടെ വിദ്വേഷത്തെ നമ്മള്‍ സ്‌നേഹഗീതം കൊണ്ട് കീഴ്‌പ്പെടുത്തും; മൊബൈല്‍ കമ്പനിയുടെ റമദാന്‍ വീഡിയോ വൈറലാകുന്നു

റമദാനോടനുബന്ധിച്ച് കുവൈത്തിലെ മൊബൈല്‍ കമ്പനി പുറത്തിറക്കിയ വീഡിയോ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തീവ്രവാദത്തിനെതിരായ സന്ദേശം പകരുന്ന വീഡിയോ പരസ്യം പുറത്തിറക്കിയത് കുവൈത്തിലെ മൊബൈല്‍ കമ്പനിയായ സൈനാണ്. മൂന്നു മിനിട്ട് നേരം ദൈര്‍ഘ്യമുള്ള പരസ്യത്തിലൂടെ ഭീതിപ്പെടുത്താതെ സ്‌നേഹിച്ചു കൊണ്ട് ദൈവത്തിലേക്ക് എന്ന സന്ദേശമാണ് സൈന്‍ പങ്കു വെക്കുന്നത്.

യുഎഇ പോപ്പ് ഗായകനായ ഹുസൈന്‍ അല്‍ ജാസി പാടി അഭിനയിച്ചിരിക്കുന്ന വീഡിയോയില്‍ കുട്ടികളെ കൊന്നു നിങ്ങള്‍ ശ്മശാനങ്ങള്‍ നിറച്ചതും, ഞങ്ങളുടെ സ്‌കൂളിലെ ഇരിപ്പിടങ്ങള്‍ ഇല്ലാതാക്കിയതും എല്ലാം ദൈവത്തോട് ഞാന്‍ പറയുമെന്ന കൊച്ചു കുട്ടിയുടെ വാക്കുകളും പശ്ചാത്തലത്തില്‍ സ്വയം പൊട്ടിത്തെറിക്കാനായി തയ്യാറാകുന്ന ഭീകരനേയും കാണാം. അവരുടെ വിദ്വേഷത്തെ നമ്മള്‍ സ്‌നേഹഗീതം കൊണ്ട് നേരിടുമെന്ന അടിക്കുറിപ്പോടെ അവസാനിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം 2 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

വീഡിയോ കാണാം