തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാനാകാത്ത ഐഫോണ്‍ നിര്‍മിക്കാനൊരുങ്ങി ആപ്പിള്‍

നിര്മാതാവിന് പോലും ഹാക്ക് ചെയ്യാന് കഴിയാത്ത ഐഫോണ് സാങ്കേതികത വികസിപ്പിക്കാന് ആപ്പിള് ശ്രമിക്കുന്നതായി റിപ്പോര്ട്ട്. സാന്ബെര്ണാര്ഡിനോ അക്രമിയുടെ മൊബൈല് ഫോണ് വിവരങ്ങള് നല്കാത്തതില് എഫ്ബിഐയുമായി ആപ്പിള് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് ഈ റിപ്പോര്ട്ട് പുറത്ത് വന്നിട്ടുളളത്. സര്ക്കാരിന് തകര്ക്കാനാകാത്ത സുരക്ഷിതത്വം ഐഫോണുകളില് ആപ്പിള് ഉണ്ടാക്കിയിട്ടുണ്ടെന്ന സൂചനയാണ് ഇത് നല്കുന്നത്.
 | 
തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാനാകാത്ത ഐഫോണ്‍ നിര്‍മിക്കാനൊരുങ്ങി ആപ്പിള്‍

ലണ്ടന്‍: നിര്‍മാതാവിന് പോലും ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഐഫോണ്‍ സാങ്കേതികത വികസിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. സാന്‍ബെര്‍ണാര്‍ഡിനോ അക്രമിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ നല്‍കാത്തതില്‍ എഫ്ബിഐയുമായി ആപ്പിള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുളളത്. സര്‍ക്കാരിന് തകര്‍ക്കാനാകാത്ത സുരക്ഷിതത്വം ഐഫോണുകളില്‍ ആപ്പിള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഹാക്കര്‍മാരില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാനുളള സുരക്ഷ ഒരുക്കാന്‍ എല്ലാ കമ്പനികളും എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. സാന്‍ബെര്‍ണാര്‍ഡിനോ ആക്രമണത്തിലെ പ്രതി സയീദ് റിസ്വാന്‍ ഫറൂക്കിന്റെ ഫോണില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി എഫ്ബിഐ കമ്പനിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും അപകടകരമായ ഒരു കീഴ് വഴക്കം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കമ്പനി നിരാകരിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ നീതിപീഠവും കമ്പനിയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുകയാണ്.

രാജ്യത്തെ ഡിജിറ്റല്‍ കമ്യൂണിക്കേഷനെ നിയന്ത്രിക്കാന്‍ കൂടുതല്‍ നിയമസംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചുളള ആലോചനയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നീതിന്യായ വകുപ്പിന് അനുകൂലമായ കോടതി വിധിയും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനേ ഇത് ഉപകരിക്കൂ എന്നാണ് കമ്പനിയുടെ വാദം.
ഏതായാലും കേസില്‍ എഫ്ബിഐയ്ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ ആപ്പിള്‍ നൂറ് കണക്കിന് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യേണ്ടി വരും.

പല വന്‍കിട കമ്പനികളുടെയും പിന്തുണ ആപ്പിളിന് ഇതിനകം തന്നെ നേടാനായിട്ടുണ്ട്. ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബെര്‍ഗും രാജ്യത്തെ 38 ശതമാനം ജനങ്ങളും ആപ്പിളിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ പ്രശ്‌നം നേര്‍വഴിക്കുളളതല്ലെന്നാണ് മൈക്രോസോഫ്റ്റ് സിഇഓ ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായം.