വൈറലായ ബിബിസി ചര്‍ച്ചയിലെ പ്രൊഫസറും കുട്ടികളും വീണ്ടും ക്യാമറയ്ക്കു മുന്നില്‍; വീഡിയോ കാണാം

ബിബിസി ചര്ച്ചക്കിടെ അപ്രതീക്ഷിതമായി കടന്നുവന്ന കുട്ടികളുമായി പ്രൊഫസര് കെല്ലി വീണ്ടും ക്യാമറയ്ക്കു മുന്നില്. ഇത്തവണ കുട്ടികളും ഭാര്യയുമൊത്ത് വൈറലായ വീഡിയോയെക്കുറിച്ച് പ്രതികരിക്കാനാണ് ഇവര് എത്തിയത്. ഇന്റര്നാഷണല് റിലേഷന്സ് പ്രൊഫസറായ റോബര്ട്ട് കെല്ലി, ഭാര്യ ജങ് ആ, മക്കളായ നാലുവയസുകാരി മാരിയണ്, ഒമ്പത് മാസം പ്രായമുള്ള ജെയിംസ് എന്നിവരുമായാണ് ബിബിസി അഭിമുഖം നടത്തിയത്.
 | 

വൈറലായ ബിബിസി ചര്‍ച്ചയിലെ പ്രൊഫസറും കുട്ടികളും വീണ്ടും ക്യാമറയ്ക്കു മുന്നില്‍; വീഡിയോ കാണാം

ലണ്ടന്‍: ബിബിസി ചര്‍ച്ചക്കിടെ അപ്രതീക്ഷിതമായി കടന്നുവന്ന കുട്ടികളുമായി പ്രൊഫസര്‍ കെല്ലി വീണ്ടും ക്യാമറയ്ക്കു മുന്നില്‍. ഇത്തവണ കുട്ടികളും ഭാര്യയുമൊത്ത് വൈറലായ വീഡിയോയെക്കുറിച്ച് പ്രതികരിക്കാനാണ് ഇവര്‍ എത്തിയത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറായ റോബര്‍ട്ട് കെല്ലി, ഭാര്യ ജങ് ആ, മക്കളായ നാലുവയസുകാരി മാരിയണ്‍, ഒമ്പത് മാസം പ്രായമുള്ള ജെയിംസ് എന്നിവരുമായാണ് ബിബിസി അഭിമുഖം നടത്തിയത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത സംഭവത്തില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കുട്ടികള്‍ കടന്നുവന്നത്. വൈറലായ വീഡിയോ തങ്ങള്‍ ആസ്വദിച്ചുവെന്നാണ് ഇവര്‍ പറഞ്ഞത്. തന്നെ വേലക്കാരിയാക്കിയ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അല്‍പം വിഷമം തോന്നിയെങ്കിലും അതിനേക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ജങ് പ്രതികരിച്ചത്. ബിബിസി ഇനി തന്നെ വിളിക്കില്ല എന്നാണ് കരുതിയതെന്ന് കെല്ലിയും പറഞ്ഞു.

പൈജാമയ്ക്കു മുകളില്‍ കോട്ട് ധരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതിനാലാണ് കെല്ലി എഴുന്നേല്‍ക്കാതിരുന്നതെന്നായിരുന്നു വീഡിയോ ഷെയര്‍ ചെയ്ത് ചിലര്‍ പറഞ്ഞിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ പാന്റ്‌സ് കാട്ടിക്കൊണ്ടാണ് കെല്ലി മറുപടി പറഞ്ഞത്.

വീഡിയോ കാണാം