കാശ്മീർ മാർച്ചിൽ ബിലാവൽ ഭൂട്ടോക്ക് ലണ്ടനിൽ കൂവലും കുപ്പിയേറും

കാശ്മീർ പ്രശ്നം ഉന്നയിച്ച് ലണ്ടൺ നഗരത്തിൽ നടത്തിയ മില്ല്യൺ മാർച്ചിൽ പാക്കിസ്ഥാനിലെ പി.ഡി.പി പാർട്ടി ചെയർമാനും ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോക്ക് നേരെ കൂവലും കുപ്പിയേറും. കാശ്മീർ വിഷയം സംബന്ധിച്ച് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വാർത്തകളിൽ ഇടം പിടിച്ച ബിലാവലിന് പ്രതിഷേധം മൂലം ലണ്ടണിലെ പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പാക്കിസ്ഥാൻ അനുകൂല സംഘടനകളായിരുന്നു മില്ല്യൺ മാർച്ചിന്റെ പിന്നിൽ.
 | 

കാശ്മീർ മാർച്ചിൽ ബിലാവൽ ഭൂട്ടോക്ക് ലണ്ടനിൽ കൂവലും കുപ്പിയേറും
ലണ്ടൻ: കാശ്മീർ പ്രശ്‌നം ഉന്നയിച്ച് ലണ്ടൺ നഗരത്തിൽ നടത്തിയ മില്ല്യൺ മാർച്ചിൽ പാക്കിസ്ഥാനിലെ പി.ഡി.പി പാർട്ടി ചെയർമാനും ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോക്ക് നേരെ കൂവലും കുപ്പിയേറും. കാശ്മീർ വിഷയം സംബന്ധിച്ച് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വാർത്തകളിൽ ഇടം പിടിച്ച ബിലാവലിന് പ്രതിഷേധം മൂലം ലണ്ടണിലെ പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പാക്കിസ്ഥാൻ അനുകൂല സംഘടനകളായിരുന്നു മില്ല്യൺ മാർച്ചിന്റെ പിന്നിൽ.

നേരത്തേ പ്രഖ്യാപിച്ചിരുന്നത്ര മില്ല്യൺ മാർച്ചിലൂടെ കാശ്മീർ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുക എന്നതായിരുന്നു സംഘാടകരുടെ ലക്ഷ്യം. ട്രഫൽഗർ സ്‌ക്വയറിൽ നിന്ന് ഡൗണിംഗ് സ്ട്രീറ്റ് വരെയായിരുന്നു മാർച്ച്. പ്ലാക്കാർഡുകളുമായി എത്തിയ കുറച്ചാളുകൾ മാർച്ചിൽ പങ്കെടുത്തു. ഇതിന് ശേഷം ബിലാവൽ ഭൂട്ടോ പ്രസംഗിക്കാൻ തുടങ്ങിയതോടെ മറ്റൊരു സംഘം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

‘കാശ്മീരികളുടെ നന്മക്കാണ് ഈ മാർച്ച്, ഇതിൽ ബിലാവൽ പങ്കെടുക്കേണ്ട കാര്യമില്ല’ പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങൾ ഇങ്ങനെയായിരുന്നു. സംഘം കൂവുകയും വെള്ളക്കുപ്പികൾ ബിലാവലിന് നേരെ എറിയുകയും ചെയ്തു. ബ്രിട്ടീഷ് പോലീസ് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ ബിലാവൽ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാക്കിസ്ഥാൻ കയ്യടക്കിവച്ചിരിക്കുന്ന കാശ്മീരിന്റെ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധക്കാർ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്തിന്റെ പ്രധാനമന്ത്രി എന്ന് അനുയായികൾ വിശേഷിപ്പിച്ചിരുന്ന ബാരിസ്റ്റർ മഹമൂദ് ചൗധരിയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.