യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാമെന്ന് കാമറൂണ്‍

യൂറോപ്യന് യൂണിയന് കുടിയേറ്റക്കാര്ക്ക് നല്കി വന്നിരുന്ന തൊഴില് ആനൂകൂല്യങ്ങള് പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്. കഴിഞ്ഞ നാല് വര്ഷമായി യൂറോപ്യന് യൂണിയന് രാജ്യങ്ങല് നിന്നുളള കുടിയേറ്റ ജനതയ്ക്ക് തൊഴില് ആനൂകൂല്യങ്ങള് നിഷേധിച്ചിരിക്കുകയാണ്. യൂറോപ്പിലാകമാനം നിന്ന് പ്രതിഷേധമുയര്ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാമെന്ന് കാമറൂണ് വ്യക്തമാക്കിയത്.
 | 
യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാമെന്ന് കാമറൂണ്‍

വാഴ്‌സ: യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കി വന്നിരുന്ന തൊഴില്‍ ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. കഴിഞ്ഞ നാല് വര്‍ഷമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങല്‍ നിന്നുളള കുടിയേറ്റ ജനതയ്ക്ക് തൊഴില്‍ ആനൂകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. യൂറോപ്പിലാകമാനം നിന്ന് പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാമെന്ന് കാമറൂണ്‍ വ്യക്തമാക്കിയത്. പോളിഷ് പ്രധാനമന്ത്രി ബിയാറ്റ ഷിദ്‌ലോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താനുളള സന്നദ്ധത അദ്ദേഹം വ്യക്തമാക്കിയത്. അടുത്താഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് തന്റെ അവസാന തീരുമാനം അറിയിക്കുമെന്നാണ് സൂചന.

കഴിഞ്ഞമാസം കാമറൂണ്‍ പുറത്ത് വിട്ട നാലിന യൂറോപ്യന്‍ യൂണിയന്‍ പരിഷ്‌ക്കാര പദ്ധതിയില്‍ തന്റെ നിലപാടില്‍ അയവ് വരുത്തുന്നതായി അദ്ദേഹം സൂചന നല്‍കിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന് മുന്നില്‍ അദ്ദേഹം തന്റെ പദ്ധതി അവതരിപ്പിച്ചു. വാഴ്‌സാ സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച അടിസ്ഥാന പ്രസ്താവനകള്‍ നടത്താനുളള സമ്മതവും അറിയിച്ചു. കഴിഞ്ഞ ദിവസം പോളിഷ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇവര്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഒരു കരാറിലെത്താമെന്ന് അവര്‍ക്ക് കാമറൂണ്‍ വാഗ്ദാനം നല്‍കി.

തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനുളള നടപടികള്‍ ആരംഭിച്ചതായി കാമറൂണ്‍ വ്യക്തമാക്കി. മുന്നോട്ട് വച്ചിട്ടുളള ചില നിര്‍ദേശങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍ ഇവയില്‍ ഇനിയും ചര്‍ച്ചകള്‍ തുടരും. കുട്ടികള്‍ക്കുളള ആനൂകൂല്യങ്ങലും പുനഃസ്ഥാപിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ചിലര്‍ ഈ നിലപാടിനെ എതിര്‍ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളില്‍ പൗരന്‍മാര്‍ സ്വതന്ത്രമായി യാത്രചെയ്യുന്നത് വിലക്കിയേക്കുമെന്നും സൂചനയുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് പുറത്തുളള ജീവിത പങ്കാളിയുടെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകളും നടക്കും. കുറ്റവാളികളെ കൈമാറ്റം ചെയ്യാനുളള നിയമവും കൂടുതല്‍ ശക്തമാക്കും. ഇതിന് പുറമെ മറ്റ് പ്രശ്‌നങ്ങളും അടുത്താഴ്ചത്തെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച് കൂടുതല്‍ അയഞ്ഞ നിലപാട് വേണമെന്ന് പോളിഷ് പ്രധാനമന്ത്രി കാമറൂണിനോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ക്ഷേമപദ്ധതികളില്‍ തീരുമാനമെടുക്കാന്‍ ബ്രിട്ടന് പരമാധികാരം ഉണ്ടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് കാമറൂണിന്റെ പുതിയ നിലപാടുകള്‍ പക്ഷേ തെല്ലും പ്രായോഗികമല്ലെന്നാണ് നിയമവിദ്ഗ്ദധരുടെ പക്ഷം.