ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് അതിജീവന ശേഷി കൂടുമെന്ന് പഠനം

ആസ്പിരിന് ഗുളികള് വിവിധ രോഗങ്ങള്ക്ക് മരുന്നായി ഊഉപയോഗിക്കാറുണ്ട്. കാന്സര് രോഗ ചികിത്സക്കും ആസ്പിരിന് ഫലവത്താണെന്നാണ് ഏറ്റവും പുതുയ പഠനങ്ങള് പറയുന്നത്. കുടല്, മാറിടം, പ്രോസ്റ്റേറ്റ് ക്യാന്സര് രോഗികളില് നടത്തിയ പരീക്ഷണങ്ങള്ക്കൊടുവിലാണ് ഈ കണ്ടെത്തല്. കുറഞ്ഞ അളവില് ആസ്പിരിന് ഉപയോഗിക്കുന്നതിലൂടെ രോഗിയുടെ ജീവന് 15 ശതമാനം മുതല് 20 ശതമാനം വരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ഗവേഷകര് അഭിപ്രായപ്പെടുന്നു. കാര്ഡിഫ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പീറ്റര് എല്വുഡും സംഘവുമാണ് പുതിയ പഠനം നടത്തിയത്.
 | 

ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് അതിജീവന ശേഷി കൂടുമെന്ന് പഠനം

ലണ്ടന്‍: ആസ്പിരിന്‍ ഗുളികള്‍ വിവിധ രോഗങ്ങള്‍ക്ക് മരുന്നായി ഊഉപയോഗിക്കാറുണ്ട്. കാന്‍സര്‍ രോഗ ചികിത്സക്കും ആസ്പിരിന്‍ ഫലവത്താണെന്നാണ് ഏറ്റവും പുതുയ പഠനങ്ങള്‍ പറയുന്നത്. കുടല്‍, മാറിടം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ കണ്ടെത്തല്‍. കുറഞ്ഞ അളവില്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നതിലൂടെ രോഗിയുടെ ജീവന്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പീറ്റര്‍ എല്‍വുഡും സംഘവുമാണ് പുതിയ പഠനം നടത്തിയത്.

പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് വണ്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ഏറ്റവും പുതിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആസ്പിരിന്‍ ക്യാന്‍സറിനെതിരേ പൊരുതുമെന്നതില്‍ തര്‍ക്കമില്ല. അതു കണ്ടെത്താന്‍ തങ്ങള്‍ നിരവധി മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 42 രോഗികളെ നിരീക്ഷണ വിധേയമാക്കിയും ക്രമരഹിതമായി തെരഞ്ഞെടുത്ത രോഗ ചികിത്സയും അടിസ്ഥാനമാക്കിയായിരുന്നു ഇത്.

രോഗപ്രതിരോധശേഷി ആസ്പിരിനുണ്ട്. ക്യാന്‍സര്‍ പകരാതിരിക്കാനും ഇത് ഉപയോഗപ്രദമാണ്. അതേസമയം അന്നനാളത്തില്‍ ബ്ലീഡിംഗ് ഉണ്ടാകുമെന്ന ഒരു പ്രശ്നമാണ് ആസ്പിരിനെതിരേയുള്ള പരാതി. എന്നാല്‍ ഈ പ്രശ്‌നം ഗുരുതരമാണെന്നതിന് തെളിവുകളില്ലെന്നും ഗവേഷകര്‍ പറയുന്നു.