ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ നിങ്ങള്‍ അസ്വസ്ഥരാകാറുണ്ടോ? കാരണം ഇതാണ്

അടുത്തിരുന്ന് ആരെങ്കിലും ച്യൂയിംഗ് ഗം ചവയ്ക്കുമ്പോള് അസ്വസ്ഥരാകാറുണ്ടോ നിങ്ങള്. ആഹാരം കഴിക്കുമ്പോള് മറ്റുള്ളവരില് നിന്നുണ്ടാകുന്ന ശബ്ദം നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ. എങ്കില് അതൊരു പ്രത്യേകതരം രോഗാവസ്ഥായണെന്ന് മനസ്സിലാക്കിക്കോളൂ. ശബ്ദങ്ങളോടുള്ള ഈ അലര്ജി മിസോഫോണിയ എന്ന അവസ്ഥയാണെന്നാണ് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പേന ക്ലിക് ചെയ്യുമ്പോഴുള്ള ശബ്ദമോ ച്യൂയിംഗ് ഗം ചവയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമോ ഒക്കെയുണ്ടാക്കുന്ന അസ്വസ്ഥത തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാവുന്നതാണ്.
 | 

ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ നിങ്ങള്‍ അസ്വസ്ഥരാകാറുണ്ടോ? കാരണം ഇതാണ്

ലണ്ടന്‍: അടുത്തിരുന്ന് ആരെങ്കിലും ച്യൂയിംഗ് ഗം ചവയ്ക്കുമ്പോള്‍ അസ്വസ്ഥരാകാറുണ്ടോ നിങ്ങള്‍. ആഹാരം കഴിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന ശബ്ദം നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ. എങ്കില്‍ അതൊരു പ്രത്യേകതരം രോഗാവസ്ഥായണെന്ന് മനസ്സിലാക്കിക്കോളൂ. ശബ്ദങ്ങളോടുള്ള ഈ അലര്‍ജി മിസോഫോണിയ എന്ന അവസ്ഥയാണെന്നാണ് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പേന ക്ലിക് ചെയ്യുമ്പോഴുള്ള ശബ്ദമോ ച്യൂയിംഗ് ഗം ചവയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമോ ഒക്കെയുണ്ടാക്കുന്ന അസ്വസ്ഥത തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാവുന്നതാണ്.

ഇത്തരം ആള്‍ക്കാരില്‍ ആ സമയത്ത് ഹൃദയമിടിപ്പ് ഉയരുകയും വിയര്‍പ്പ് കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂകാസില്‍ യൂണിവേഴ്സിറ്റിയാണ് പുതിയ ഗവേഷണഫലം പുറത്തുവിട്ടത്.തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും സംഭവിക്കാവുന്ന നേരിയ വ്യത്യാസമാണ് മിസോഫോണിയയ്ക്ക് കാരണം.ഈ അവസ്ഥ മൂലം ബുദ്ധിമുട്ടുന്നെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ പ്രശ്നത്തെ അഭിമുഖീകരിക്കുന്നവര്‍ തന്നെയാണ്.

എന്നാല്‍, ഇത്തരമൊരു അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും ചിരിച്ചു തള്ളാറാണ് പതിവെന്ന് അനുഭവസ്ഥര്‍ പറയുന്നു. ആരോഗ്യരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തം തന്നെയാണിതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ആഹാരത്തിലും ജീവിതരീതിയിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നും ഗവേഷകര്‍ ഉറപ്പുനല്കുന്നുണ്ട്.