മരം നടാന്‍ പട്ടാളത്തെ ഇറക്കി ചൈന; നിയോഗിക്കപ്പെട്ടിരിക്കുന്നത് 60,000 സൈനികര്‍

വന വിസ്തൃതി വര്ദ്ധിപ്പിക്കാനും അതിലൂടെ മലിനീകരണത്തെ ചെറുക്കാനും പട്ടാളത്തെ ഇറക്കി ചൈന.
 | 
മരം നടാന്‍ പട്ടാളത്തെ ഇറക്കി ചൈന; നിയോഗിക്കപ്പെട്ടിരിക്കുന്നത് 60,000 സൈനികര്‍

ബെയ്ജിംഗ്: വന വിസ്തൃതി വര്‍ദ്ധിപ്പിക്കാനും അതിലൂടെ മലിനീകരണത്തെ ചെറുക്കാനും പട്ടാളത്തെ ഇറക്കി ചൈന. വൃക്ഷത്തൈകള്‍ നടുന്നതിനായി 60,000 സൈനികരെയാണ് ചൈന നിയോഗിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു വലിയ റെജിമെന്റിനെയും സായുധ പോലീസിനെയുമാണ് ഇതിനായി തിരികെ വിളിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി രാജ്യത്തിനുള്ളില്‍ സൈനികേതര ജോലി ചെയ്യാം.

തലസ്ഥാനമായ ബെയ്ജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിലേക്കായിരിക്കും ഇവരില്‍ ഭൂരിപക്ഷവും നിയോഗിക്കപ്പെടുകയെന്ന് എഷ്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനത്തെ ഇടക്കിടെ മൂടുന്ന പുകമഞ്ഞ് രൂപംകൊള്ളുന്ന പ്രദേശമാണ് ഇത്. ഈ തീരുമാനത്തെ സൈനികരും സ്വാഗതം ചെയ്യുകയാണ്.

84,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഈ വര്‍ഷം അവസാനത്തോടെ മരങ്ങള്‍ നടാനുള്ള പദ്ധതിയുടെ ഭാഗമായാണ് സൈനികരെ നിയോഗിച്ചിരിക്കുന്നത്. നിലവിലുള്ള 21 ശതമാനം വനവിസ്തൃതി 2020ഓടെ 23 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.