11 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ശേഷം സുഹൃത്തിന് കാഴ്ച വച്ച പിതാവ് അറസ്റ്റിൽ

11 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ശേഷം സുഹൃത്തിന് കാഴ്ച വച്ച പിതാവ് അറസ്റ്റിലായി. ശ്രീലങ്കയിലെ വന്നാത്തിവില്ലുവ എന്ന സ്ഥലത്ത് ഈ മാസം ഏഴിനാണ് സംഭവം നടന്നത്. ബുദ്ദിസിരഗാമ എന്ന ഗ്രമാത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ മാതാവ് പിതാവുമായി വഴക്കിട്ട് വീടു വിട്ട് താമസിക്കുകയാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.
 | 

കൊളംബോ:

41 കാരനായ പിതാവ് മകളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടതാണെന്നും തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും രണ്ടാം ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. പരാതിപ്രകാരം പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തായ 61 കാരനെ പോലീസ് തിരയുന്നുണ്ട്.