ശ്വാസം നിലയ്ക്കുന്ന സാഹസിക പ്രകടനവുമായി ഡാനി മകാസ്‌കിൽ വീണ്ടും

ആളുകളെ തന്റെ സൈക്ലിങ് വൈദഗ്ദ്ധ്യം കൊണ്ട് എന്നും അമ്പരപ്പിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത സ്കോട്ലന്റ് സൈക്ലിസ്റ്റ് ഡാനി മകാസ്കിൽ(28). അപാര ധൈര്യവും പാടവവും ഉള്ള ഡാനിയുടെ മറ്റൊരു വീഡിയോ കൂടി യൂട്യൂബിൽ തരംഗമാകുകയാണ്. ശ്വാസം നിലയ്ക്കുന്ന ഒന്ന്.
 | 

ശ്വാസം നിലയ്ക്കുന്ന സാഹസിക പ്രകടനവുമായി ഡാനി മകാസ്‌കിൽ വീണ്ടും

എഡിൻബർഗ്: ആളുകളെ തന്റെ സൈക്ലിങ് വൈദഗ്ദ്ധ്യം കൊണ്ട് എന്നും അമ്പരപ്പിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത സ്‌കോട്‌ലന്റ് സൈക്ലിസ്റ്റ് ഡാനി മകാസ്‌കിൽ(28). അപാര ധൈര്യവും പാടവവും ഉള്ള ഡാനിയുടെ മറ്റൊരു വീഡിയോ കൂടി യൂട്യൂബിൽ തരംഗമാകുകയാണ്. ശ്വാസം നിലയ്ക്കുന്ന ഒന്ന്.

‘ഡാനി മകാസ്‌കിൽ-റൈഡിങ് ദി റിഡ്ജ്’ എന്ന് പേരായ 7 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒക്ടോബർ രണ്ടിനാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇതുവരെ ഒരുകോടി മുപ്പത് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. സ്‌കോട്‌ലൻഡിലെ പാറകൾ നിറഞ്ഞ ചെങ്കുത്തായ മലനിരകളിലൂടെ 7.5 മൈൽ ദൂരമാണ് ഡാനി അതിസാഹസികമായി സൈക്കിൾ യാത്ര നടത്തിയത്. ഏഴര മിനിറ്റ് ദൈർഘ്യത്തിലേക്ക് ഈ ദൃശ്യങ്ങൾ സംയോജിപ്പിക്കാനായി ഡാനിയും അദ്ദേഹത്തിന്റെ ഫിലിം കമ്പനിയും പത്ത് ദിവസം എടുത്തു.

992 മീറ്റർ ഉയരത്തിലുള്ള കുത്തനെയുള്ള പാറയിൽ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചാണ് ഡാനിയും ഫിലിം ക്രൂ ഹെലികോപ്റ്ററിലും രംഗങ്ങൾ ചിത്രീകരിച്ചത്. ചിലയിടങ്ങളിൽ തന്റെ ട്രയൽ ബൈക്ക് പുറത്ത് വച്ച് ചുമന്ന് മലകയറുകയും ഒരു പാറയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിയും കാണികളുടെ ശ്വാസം നിലയിക്കുന്ന പ്രകടനം നടത്തുന്നുണ്ട് അദ്ദേഹം. ഈ വീഡിയോ ബി.ബി.സി ഇന്ന് സംപ്രേക്ഷണം ചെയ്യും.