സഹതടവുകാര്‍ മര്‍ദ്ദിച്ചു; മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹെഡ്‌ലിക്ക് ഗുരുതര പരിക്ക്

അമേരിക്കന് ജയിലിലില് സഹ തടവുകാരുടെ മര്ദ്ദനത്തില് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് ഗുരുതര പരിക്ക്. ജൂലൈ എട്ടിനാണ് ഹെഡ്ലിക്ക് നേരെ ആക്രമണമുണ്ടായത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
 | 

സഹതടവുകാര്‍ മര്‍ദ്ദിച്ചു; മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹെഡ്‌ലിക്ക് ഗുരുതര പരിക്ക്

ചിക്കാഗോ: അമേരിക്കന്‍ ജയിലിലില്‍ സഹ തടവുകാരുടെ മര്‍ദ്ദനത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ഗുരുതര പരിക്ക്. ജൂലൈ എട്ടിനാണ് ഹെഡ്ലിക്ക് നേരെ ആക്രമണമുണ്ടായത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഹതടവുകാരാണ് ഇയാളെ മര്‍ദ്ദിച്ചത്. അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് ചിക്കാഗോ മെട്രോപൊളീറ്റന്‍ കറക്ഷണല്‍ സെന്റര്‍ അധികൃതര്‍ അധികൃതര്‍ പറഞ്ഞു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 160 പേരാണ് കൊല്ലപ്പെട്ടത്. 2009ലാണ് ഹെഡ്‌ലി അറസ്റ്റിലായത്.