പ്രമേഹ രോഗികളുടെ എണ്ണം 30 വര്‍ഷത്തിനിടെ നാലിരട്ടിയായെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 30 വര്ഷത്തിനിടെ നാലിരട്ടി വര്ദ്ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്ട്ടില് പറയുന്നു. പ്രമേഹം ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്നും അമിത വണ്ണമാണ് പ്രധാനകാരണമെന്നും സംഘടന മുന്നറിയിപ്പ് നല്കുന്നു. 1989ല് 10.8 കോടി ജനങ്ങള്ക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കില് 2014 ആയപ്പോഴേക്കും അത് 42.2 കോടിയായി ഉയര്ന്നു. വികസ്വര രാജ്യങ്ങളിലും വരുമാനക്കുറവുള്ള രാജ്യങ്ങളിലും ഇത് ക്രമാതീതമായി വര്ധിക്കുന്നു. ഈ രാജ്യങ്ങളില് പ്രമേഹബാധിതര് വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് സംഘടനയുടെ ഡയറക്ടര് ജനറല് മാര്ഗരറ്റ് ചാന് പറഞ്ഞു.
 | 

പ്രമേഹ രോഗികളുടെ എണ്ണം 30 വര്‍ഷത്തിനിടെ നാലിരട്ടിയായെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 30 വര്‍ഷത്തിനിടെ നാലിരട്ടി വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹം ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അമിത വണ്ണമാണ് പ്രധാനകാരണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 1989ല്‍ 10.8 കോടി ജനങ്ങള്‍ക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കില്‍ 2014 ആയപ്പോഴേക്കും അത് 42.2 കോടിയായി ഉയര്‍ന്നു. വികസ്വര രാജ്യങ്ങളിലും വരുമാനക്കുറവുള്ള രാജ്യങ്ങളിലും ഇത് ക്രമാതീതമായി വര്‍ധിക്കുന്നു. ഈ രാജ്യങ്ങളില്‍ പ്രമേഹബാധിതര്‍ വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.

മുമ്പ് ധനാഢ്യ രാജ്യങ്ങളുടെ പ്രശ്‌നമായിരുന്നെങ്കില്‍ ഇന്ന് അത് സകലയിടത്തും ബാധിച്ചിരിക്കുന്നു. ജീവന്‍ രക്ഷാ ഔഷധമായ ഇന്‍സുലിന്‍ വന്‍ വില കൊടുത്തുവാങ്ങേണ്ട സ്ഥിതിയിലാണ് രോഗികള്‍. പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.

ചികിത്സയില്ലാതെ തുടര്‍ന്നാല്‍ ശരീരത്തിന്റെ സംതുലനാവസ്ഥയെ അത് തകിടം മറിക്കും. ഞരമ്പുകളും രക്തക്കുഴലുകളും തകര്‍ച്ചയിലേക്ക് നീങ്ങും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും കാഴ്ച ശക്തിയെയും കിഡ്‌നിയുടെപ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. ചെറുപ്പകാലത്തുള്ളതുപോലെയുള്ള ഭക്ഷണ ക്രമം തുടര്‍ന്നാല്‍ പ്രമേഹത്തെ ചെറുക്കാമെന്നാണ് സംഘടനയുടെ ഉപദേശം. പുകവലി ഉപേക്ഷിക്കുകയും 30 മിനിറ്റ് വ്യായാമം ചെയ്യുകയും വേണം.