തണുത്തു മരവിക്കാതിരിക്കാന്‍ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു; കെല്‍സിയുടെ സ്‌നേഹം രക്ഷപ്പെടുത്തിയത് യജമാനന്റെ ജീവന്‍

മഞ്ഞില് തെന്നി വീണ് കഴുത്തൊടിഞ്ഞ യജമാനനെ രക്ഷിക്കാന് കെല്സി എന്ന നായ ചെയ്ത കാര്യങ്ങള് അതിശയം ജനിപ്പിക്കുന്നതാണ്. ഏകദേശം 24 മണിക്കൂറോളം പരിക്കേറ്റ തന്റെ യജമാനന് ഇവള് കാവലിരുന്നു. മിഷിഗണില് നിന്നുള്ള ബോബ് എന്നയാളാണ് തന്റെ നായയുടെ ആത്മാര്ഥതയും സ്നേഹവും മൂലം ജീവിതത്തിലേക്ക് തിരികെയെത്തിയത്. സഹായിക്കാന് ആളെത്തുന്നതുവരെ യജമാനന്റെ ദേഹം തണുക്കാതിരിക്കാന് കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു ഈ നായ.
 | 

തണുത്തു മരവിക്കാതിരിക്കാന്‍ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു; കെല്‍സിയുടെ സ്‌നേഹം രക്ഷപ്പെടുത്തിയത് യജമാനന്റെ ജീവന്‍

മിഷിഗണ്‍: മഞ്ഞില്‍ തെന്നി വീണ് കഴുത്തൊടിഞ്ഞ യജമാനനെ രക്ഷിക്കാന്‍ കെല്‍സി എന്ന നായ ചെയ്ത കാര്യങ്ങള്‍ അതിശയം ജനിപ്പിക്കുന്നതാണ്. ഏകദേശം 24 മണിക്കൂറോളം പരിക്കേറ്റ തന്റെ യജമാനന് ഇവള്‍ കാവലിരുന്നു. മിഷിഗണില്‍ നിന്നുള്ള ബോബ് എന്നയാളാണ് തന്റെ നായയുടെ ആത്മാര്‍ഥതയും സ്നേഹവും മൂലം ജീവിതത്തിലേക്ക് തിരികെയെത്തിയത്. സഹായിക്കാന്‍ ആളെത്തുന്നതുവരെ യജമാനന്റെ ദേഹം തണുക്കാതിരിക്കാന്‍ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു ഈ നായ.

ന്യൂഇയര്‍ തലേന്ന് തന്റെ ഫാം ഫൗസില്‍ നിന്ന് നടക്കാനിറങ്ങിയ ബോബ് കാല്‍തെറ്റി വീണ് കഴുത്തൊടിയുകയായിരുന്നു. അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. രാത്രി 10.30ഓടെയായിരുന്നു സംഭവം. അയല്‍വാസിയെ വിളിച്ച് കരഞ്ഞെങ്കിലും കാല്‍ മൈലോളം ദൂരത്തിലുള്ള അദ്ദേഹത്തിന് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ബോബിന്റെ വളര്‍ത്തുനായ കെല്‍സി തന്റെ യജമാനനെ സഹായിക്കാനെത്തി. നിലത്തുനിന്ന ്എണീക്കാനാവാതെ കിടന്ന ബോബിന്റെ ദേഹത്തു കയറി കെല്‍സി പറ്റിപ്പിടിച്ചുകിടന്നു. -4 ഡിഗ്രി സെല്‍ഷ്യസ് തണഉുപ്പുള്ള സ്ഥലത്ത് ബോബിനെ തണുപ്പ് ആക്രമിക്കാതിരിക്കാനായിരുന്നു ഈ നീക്കം.

അദ്ദേഹം ഉറങ്ങിപ്പോകാതിരിക്കാനായി ശരീരമാകെ നക്കിത്തുടച്ചും കൊടുത്തു. യജമാനനൊപ്പം ആള്‍ക്കാരുടെ ശ്രദ്ധ ക്ഷണിക്കാനും കെല്‍സി ശ്രമിച്ചു. എന്നാല്‍,രാവെളുക്കുവോളം ഇരുവരും ശബ്ദമുണ്ടാക്കിയിട്ടും ആരും വന്നില്ല. ഇതിനിടെഒരിക്കല്‍ പോലംു കെല്‍സി തന്റെ അരികില്‍ നിന്ന് മാറിയില്ലെന്ന് ബോബ് പറയുന്നു. നേരം വെളുത്തപ്പോഴേക്കും ഇനി ശബ്ദമുണ്ടാക്കാന്‍ ആവാത്ത വിധം ബോബ് തളര്‍ന്നു. പക്ഷേ, കെല്‍സി കുരച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അയല്‍വാസി ഇവര്‍ക്കരികിലേക്ക് എത്തിയത് വൈകുന്നേരം 6.30 ഓടെയാണ്. കെല്‍സിയുടെ പതിവില്ലാത്ത ബഹളം കേട്ടാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് എമര്‍ജന്‍സി കെയറില്‍ വിളിച്ച് ബോബിനെ ആശുപത്രിയിലെത്തിച്ചു. അഞ്ചുവര്‍ഷമായി ബോബിന്റെ സന്തത സഹചാരിയാണ് കെല്‍സി.