കുംബ്രിയയില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കം മൂലം യുകെയില്‍ ബിസ്‌കറ്റ് ക്ഷാമം

യുകെയില് ബിസ്ക്കറ്റ് ക്ഷാമം രൂക്ഷമായതിനെ തുടര്ന്ന് യോര്ക്ക് ഷെയറിലേക്ക് രണ്ട് ചരക്ക് വിമാനങ്ങള് നിറയെ ബിസ്ക്കറ്റുകള് കയറ്റി അയച്ചു. കുംബ്രിയയിലെ വെള്ളപ്പൊക്കത്തെ തുടര്ന്നാണ് യുകെയില് ബിസ്ക്കറ്റ് ക്ഷാമം രൂക്ഷമായത്. യുണൈറ്റഡ് ബിസ്ക്കറ്റ് നിര്മാതാക്കളായ മക് വിറ്റീസ് ജേക്കബ്സ് ആന്ഡ് ക്രാഫോര്ഡിന്റെ കാര്ലൈല് ഫാക്ടറി പൂട്ടിയതാണ് രാജ്യത്ത് ബിസ്ക്കറ്റ് ക്ഷാമത്തിന് കരാണം.
 | 

കുംബ്രിയയില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കം മൂലം യുകെയില്‍ ബിസ്‌കറ്റ് ക്ഷാമം

ലണ്ടന്‍: യുകെയില്‍ ബിസ്‌ക്കറ്റ് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് യോര്‍ക്ക് ഷെയറിലേക്ക് രണ്ട് ചരക്ക് വിമാനങ്ങള്‍ നിറയെ ബിസ്‌ക്കറ്റുകള്‍ കയറ്റി അയച്ചു. കുംബ്രിയയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് യുകെയില്‍ ബിസ്‌ക്കറ്റ് ക്ഷാമം രൂക്ഷമായത്. യുണൈറ്റഡ് ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ മക് വിറ്റീസ് ജേക്കബ്‌സ് ആന്‍ഡ് ക്രാഫോര്‍ഡിന്റെ കാര്‍ലൈല്‍ ഫാക്ടറി പൂട്ടിയതാണ് രാജ്യത്ത് ബിസ്‌ക്കറ്റ് ക്ഷാമത്തിന് കരാണം.

ഡിസംബര്‍ അഞ്ചിനാണ് ഫാക്ടറി പൂട്ടിയത്. വൈദ്യുത ഉപകണങ്ങളും ഓവനുകളും നശിച്ചതോടെയാണ് ഫാക്ടറി പൂട്ടേണ്ടി വന്നത്. ഫാക്ടറി വീണ്ടും തുറക്കുന്നത് വരെയുളള ആവശ്യത്തിനുളള ബിസ്‌ക്കറ്റ് രാജ്യത്തെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഡിസംബറിലെ വെളളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ബിസ്‌ക്കറ്റ് ക്ഷാമം മാധ്യമങ്ങള്‍ വേണ്ട പോലെ റിപ്പോര്‍ട്ട് ചെയ്തതായി ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ മൈക്ക് ഹിനി പറഞ്ഞു.

എല്ലാവരുടെയും പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ബിസ്‌ക്കറ്റ് ഫാക്ടറിയിലെ തൊഴിലാളികള്‍ വെളളപ്പൊക്ക ദുരിത ബാധിതരെ സഹായിക്കാനായി രംഗത്തുണ്ടായിരുന്നു. വീടുകള്‍ തോറും ഇവര്‍ ബിസ്‌ക്കറ്റ് വിതരണവും നടത്തിയിരുന്നു.