യുട്യൂബിനോട് മത്സരിക്കാന്‍ ഫേസ്ബുക്കിന്റെ ‘വാച്ച്’ വരുന്നു

സോഷ്യല് മീഡിയയില് ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സൈറ്റ് ഏതെന്ന ചോദ്യത്തിന് യുട്യൂബ് എന്ന ഒറ്റ ഉത്തരമേ ഉള്ളു. ഗൂഗിളിന്റെ ഈ സേവനത്തിന് വെല്ലുവിളിയാകാന് മറ്റാര്ക്കും സാധിച്ചിട്ടില്ല. എന്നാല് സോഷ്യല് മീഡിയയിലെ മുന്നിരക്കാരായ ഫേസ്ബുക്ക് ഈ മേഖലയില് മത്സരത്തിന് എത്തുന്നു. യുട്യൂബിന് ബദലായി വാച്ച് എന്ന പേരില് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുകയാണ് ഫേസ്ബുക്ക്. പരീക്ഷണാടിസ്ഥാനത്തില് കുറച്ച് ആളുകള്ക്ക് ഇത് ഉപയോഗിക്കാനുള്ള സൗകര്യം ഫേസ്ബുക്ക് നല്കിയിട്ടുണ്ട്.
 | 

യുട്യൂബിനോട് മത്സരിക്കാന്‍ ഫേസ്ബുക്കിന്റെ ‘വാച്ച്’ വരുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സൈറ്റ് ഏതെന്ന ചോദ്യത്തിന് യുട്യൂബ് എന്ന ഒറ്റ ഉത്തരമേ ഉള്ളു. ഗൂഗിളിന്റെ ഈ സേവനത്തിന് വെല്ലുവിളിയാകാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മുന്‍നിരക്കാരായ ഫേസ്ബുക്ക് ഈ മേഖലയില്‍ മത്സരത്തിന് എത്തുന്നു. യുട്യൂബിന് ബദലായി വാച്ച് എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുകയാണ് ഫേസ്ബുക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് ആളുകള്‍ക്ക് ഇത് ഉപയോഗിക്കാനുള്ള സൗകര്യം ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫേസ്ബുക്ക് ആരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിന്റെ അറിയിപ്പ് വരുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ യുട്യൂബില്‍ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് ലഭിക്കുന്നത്. സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ ഫോളോ ചെയ്യാനും ഇതിലൂടെ സാധിക്കും.

അമേരിക്കയിലെ ചുരുക്കം ചില വ്‌ളോഗര്‍മാര്‍ക്കും വീഡിയോ നിര്‍മാതാക്കള്‍ക്കുമാണ് ഇത് ഇപ്പോള്‍ ഉപയോഗത്തിന് നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി എന്നത്തേക്ക് സേവനം ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് 55 ശതമാനം റവന്യൂ ഷെയര്‍ ആണ് ഫേസ്ബുക്കിന്റെ വാഗ്ദാനം.