മെസഞ്ചര്‍ കൂടുതല്‍ ആകര്‍ഷകമാക്കാനൊരുങ്ങി ഫേസ്ബുക്ക്; ഇന്‍സ്റ്റന്റ് ഗെയിമുകളും അണിയറയില്‍ ഒരുങ്ങുന്നു

1.2 ബില്ല്യണ് ഉപയോക്താക്കള്ക്കായി ഇന്സ്റ്റന്റ് ഗെയിമുകളുടെ പുതിയ ശേഖരവുമായി ഫെയ്സ്ബുക്ക് മെസഞ്ചര് എത്തുന്നു. ഗെയിമുകളുടെ വിശദാംശങ്ങള് അടുത്തിടെ നടന്ന എഫ്8 വാര്ഷിക യോഗത്തില് പ്രദര്ശിപ്പിച്ചിരുന്നു. ആകര്ഷകമായ ഫീച്ചറുകള് ഉള്പ്പെടുത്തിയാണ് മെസഞ്ചര് പുതിയ ഗെയിമുകള് ഉപയോക്താക്കള്ക്കായി എത്തിക്കുന്നത്.
 | 

മെസഞ്ചര്‍ കൂടുതല്‍ ആകര്‍ഷകമാക്കാനൊരുങ്ങി ഫേസ്ബുക്ക്; ഇന്‍സ്റ്റന്റ് ഗെയിമുകളും അണിയറയില്‍ ഒരുങ്ങുന്നു

1.2 ബില്ല്യണ്‍ ഉപയോക്താക്കള്‍ക്കായി ഇന്‍സ്റ്റന്റ് ഗെയിമുകളുടെ പുതിയ ശേഖരവുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എത്തുന്നു. ഗെയിമുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ നടന്ന എഫ്8 വാര്‍ഷിക യോഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് മെസഞ്ചര്‍ പുതിയ ഗെയിമുകള്‍ ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നത്.

പുതിയ ഗെയിമുകളില്‍ ഉപയോക്താവിന് മികച്ച അനുഭവമാകും ലഭ്യമാകുക എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ലഭ്യമാകുന്ന ഗെയിം ബോട്ടുകള്‍ വഴി ഡവലപ്പര്‍മാര്‍ക്ക് ആകര്‍ഷകമായ പുതിയ ലെവലുകളും റിവാര്‍ഡുകളും ഗെയിമുകളില്‍ കൊണ്ടുവരാന്‍ കഴിയുന്ന വിധത്തിലാണ് ഇത് സജ്ജമാക്കുന്നത്. ഇതോടെ കൂടുതല്‍ മികവുറ്റ ഗെയിമിംഗ് അനുഭവമാകും ഉപയോക്താവിന് മെസഞ്ചര്‍ ഗെയിമുകളിലൂടെ ലഭ്യമാകുക.

മെസഞ്ചറിന്റെ ഏറ്റവും സവിശേഷതകളുള്ള ടേണ്‍ ബെയ്‌സ്ഡ് ഗെയിമുകളില്‍ ഗെയിമിംഗിനിടയിലുള്ള മെസേജുകള്‍ കൂടുതല്‍ മികവുറ്റ ദൃശ്യഭംഗിയോടെയാവും ഇനി മുതല്‍ ലഭ്യമാവുക. ഗെയിം ബോട്ടുകള്‍ പുതിയ ഗെയിമിംഗ് സാധ്യതകളെക്കുറിച്ച് ഉപയെക്താവിന് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് ലീഡര്‍ബോര്‍ഡില്‍ ഗെയിമിംഗ് കൂടുതല്‍ മെച്ചപ്പെട്ടതാക്കും. ആദ്യമായി ഈ നൂതനമായ ഗെയിമിംഗ് ഫീച്ചറുകള്‍ ലഭ്യമാവുക മെസഞ്ചറിന്റെ ടേണ്‍ ബെയ്‌സ്ഡ് ഗെയിമായ സിംഗാസ് വേര്‍ഡ്‌സ് വിത്ത് ഫ്രണ്ട്‌സ് എന്ന ഗെയിമിലായിരിക്കും.

ഇതോടെ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ മികച്ച ഗെയിം ആപ്ലിക്കേഷനായ ബ്ലാക്ക്‌സ്റ്റോംസ് എവര്‍വിംഗ് ഗെയിമിനേക്കാളും സ്വീകാര്യതയാവും പുതിയ ഫീച്ചറുകളുള്ള 50ഓളം ഗെയിമുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ലഭ്യമാവുക എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളുടെ അടിസ്ഥാനത്തില്‍ ഗെയിമിംഗ് സവിശേഷതകളിലും മാറ്റങ്ങള്‍ ഉണ്ടാവും.

പുതിയ ഗെയിമിംഗ് അനുഭവങ്ങള്‍ക്കൊപ്പം ലോകത്തെ ആദ്യത്തെ പൂള്‍ ഗെയിമായ മിനിക്ലിപ്‌സ് 8 ബോള്‍ പൂളിനും മെസഞ്ചര്‍ രൂപം നല്‍കിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ഐഒഎസ് ആന്‍ഡ്രോയ്ഡ് സാങ്കേതിക വിദ്യകളിലൂടെ അടുത്ത ആഴ്ചകളില്‍ തന്നെ പുതിയ ഗെയിമിംഗ് ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ് വിവരം.