ഫേസ്ബുക്ക് ഉപയോഗം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ഫേസ്ബുക്കില് പോസ്റ്റുകള് ലൈക്ക് ചെയ്യുന്നതും നിരന്തരം സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതും മാനസിക ശാരീരികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. കാലിഫോര്ണിയ സര്വകലാശാല നടത്തിയ പഠനത്തിലാണ് സോഷ്യല് മീഡിയ സൈറ്റുകളുടെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയത്. ശരാശരി 48 വയസ് പ്രായമുള്ള 5200 പേരില് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്.
 | 

ഫേസ്ബുക്ക് ഉപയോഗം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും നിരന്തരം സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതും മാനസിക ശാരീരികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയത്. ശരാശരി 48 വയസ് പ്രായമുള്ള 5200 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പഠനത്തില്‍ പങ്കെടുത്ത ഫേസ്ബുക്ക് ഉപയോക്താക്കള്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ജീവിതത്തിലുള്ള സംതൃപ്തിയെയും വിശകലനം ചെയ്യാനുള്ള അനുവാദമാണ് നല്‍കിയത്. അതിനൊപ്പം തങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങളും പരിശോധിക്കാന്‍ നല്‍കി. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നവരുടെ ആരോഗ്യം മോശമാകുന്നുവെന്നായിരുന്നു ഒരു കണ്ടെത്തല്‍. അടിക്കടി ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റുന്നവരുടെ മാനസികാരോഗ്യം വല്ലപ്പോഴും മാത്രം സ്റ്റാറ്റസ് മാറ്റുന്നവരെ അപേക്ഷിച്ച് മോശമാണെന്നും കണ്ടെത്തി.

ആരോഗ്യം മോശമായ ഒരാള്‍ ഫേസ്ബുക്കില്‍ എത്തിപ്പെട്ടാല്‍ അയാളുടെ ആരോഗ്യം കൂടുതല്‍ ക്ഷയിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. മുമ്പ് നടന്ന പഠനങ്ങളില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഫേസ്ബുക്ക് ദോഷകരമായി ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിരുന്നില്ല. കൂടുതല്‍ സുഹൃത്തുക്കളെ സ്വീകരിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായി നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.