അമേരിക്കയിൽ എബോള സ്ഥിരീകരിച്ചു

ആഫ്രിക്കൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ എബോള വൈറസ് രോഗം അമേരിക്കയിലും സ്ഥിരീകരിച്ചു. ലൈബീരിയിൽ നിന്നും ടെക്സാസിലെത്തിയ ആളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അമേരിക്കൻ ആരോഗ്യ വിഭാഗം അറിയിച്ചു. ഇത് ആദ്യമായാണ് അമേരിക്കയിൽ എബോള രോഗബാധ സ്ഥിരീകരിക്കുന്നത്.
 | 

അമേരിക്കയിൽ എബോള സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ എബോള വൈറസ് രോഗം അമേരിക്കയിലും സ്ഥിരീകരിച്ചു. ലൈബീരിയിൽ നിന്നും ടെക്‌സാസിലെത്തിയ ആളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അമേരിക്കൻ ആരോഗ്യ വിഭാഗം അറിയിച്ചു. ഇത് ആദ്യമായാണ് അമേരിക്കയിൽ എബോള രോഗബാധ സ്ഥിരീകരിക്കുന്നത്.

രോഗബാധിതർക്കിടയിൽ സേവനം ചെയ്തുവന്നിരുന്ന ഇയാൾ ടെക്‌സാസിലുള്ള കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഇയാൾ ഡള്ളാസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗിയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല. സെപ്തംബർ 19-നാണ് രോഗം റിപ്പോർട്ട് ചെയ്തത്. എബോള വൈറസ് ബാധിച്ചെന്നു സംശയിക്കുന്ന മറ്റൊരാൾ കൂടി നിരീക്ഷണത്തിലാണ്.

എബോള ബാധയെത്തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇതുവരെ നാലായിരത്തോളം പേരാണ് മരിച്ചത്. 6500ൽ അധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.