ഫുട്‌ബോള്‍ മത്സരത്തിനിടെ അധോവായു പുറത്തുവിട്ടതിന് റഫറി കളിക്കാരനെ പുറത്താക്കി

ഫുട്ബോള് മത്സരത്തിനിടെ അധോവായു പുറത്തുവിട്ടെന്നാരോപിച്ച് റഫറി കളിക്കാരനെ പുറത്താക്കി. സ്വീഡനിലെ ഒരു ലീഗ് ഫുട്ബോള് മത്സരത്തിനിടെയാണ് 'മനപ്പൂര്വമുള്ള പ്രകോപനം' എന്ന പേരില് പെര്ഷഗേന് ക്ലബ്ബിന്റെ പ്രതിരോധനിരയില് കളിക്കുന്ന ആദം ലിന്ഡിന് യങ്ക്വസ്റ്റിനെ റഫറി ഡാനി കാക്കോ പുറത്താക്കിയത്. തുടര്ച്ചയായി രണ്ട് മഞ്ഞക്കാര്ഡും തുടര്ന്ന് ചുവപ്പ് കാര്ഡും കാണിച്ച ശേഷമായിരുന്നു നടപടി.
 | 

ഫുട്‌ബോള്‍ മത്സരത്തിനിടെ അധോവായു പുറത്തുവിട്ടതിന് റഫറി കളിക്കാരനെ പുറത്താക്കി

സ്റ്റോക്ക്‌ഹോം: ഫുട്‌ബോള്‍ മത്സരത്തിനിടെ അധോവായു പുറത്തുവിട്ടെന്നാരോപിച്ച് റഫറി കളിക്കാരനെ പുറത്താക്കി. സ്വീഡനിലെ ഒരു ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ‘മനപ്പൂര്‍വമുള്ള പ്രകോപനം’ എന്ന പേരില്‍ പെര്‍ഷഗേന്‍ ക്ലബ്ബിന്റെ പ്രതിരോധനിരയില്‍ കളിക്കുന്ന ആദം ലിന്‍ഡിന്‍ യങ്ക്വസ്റ്റിനെ റഫറി ഡാനി കാക്കോ പുറത്താക്കിയത്. തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിച്ച ശേഷമായിരുന്നു നടപടി.

തന്നെ പുറത്താക്കിയ റഫറിയുടെ തീരുമാനത്തെ ‘മണ്ടത്തരം’ എന്ന് വിശേഷിപ്പിച്ച 25കാരനായ ആദം തന്റെ വയര്‍ വളരെ മോശം അവസ്ഥയിലായിരുന്നു എന്ന് പറഞ്ഞതായി സ്വീഡനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള പ്രവൃത്തിയായിരുന്നു ആദമിന്റേത്. അതിനാലാണ് പുറത്താക്കിയത്’ തന്റെ നടപടിയെ ന്യായീകരിച്ച് ഡാനി കാക്കോ പറഞ്ഞു.

നേരത്തെയും സമാനമായ അനുഭവങ്ങള്‍ തനിക്കുണ്ടായതായി അദ്ദേഹം പറഞ്ഞു. ഗ്രൗണ്ടില്‍ മൂത്രമൊഴിച്ച ഒരു കളിക്കാരനെയും സമാന രീതിയില്‍ പുറത്താക്കിയതായി കാക്കോ അവകാശപ്പെട്ടു.