ഫ്രാന്‍സ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും!

പെട്രോള്, ഡീസല് മുതലായ ഫോസില് ഇന്ധനങ്ങള് ഉപയോഗിക്കുന്ന വാഹനങ്ങള് നിരോധിക്കുമെന്ന് ഫ്രാന്സ്. പുതിയ പരിസ്ഥിതി മന്ത്രി നിക്കോളാസ് ഹൂലോട്ട് ആണ് ഇക്കാര്യം അറിയിച്ചത്. 2040ഓടെ നിരോധനം പ്രാബല്യത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. 2050ഓടെ കാര്ബണ് പുറന്തള്ളല് നടത്താത്ത രാജ്യം എന്ന പദവിയില് എത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല് മാക്രോണിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
 | 

ഫ്രാന്‍സ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും!

പാരീസ്: പെട്രോള്‍, ഡീസല്‍ മുതലായ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രാന്‍സ്. പുതിയ പരിസ്ഥിതി മന്ത്രി നിക്കോളാസ് ഹൂലോട്ട് ആണ് ഇക്കാര്യം അറിയിച്ചത്. 2040ഓടെ നിരോധനം പ്രാബല്യത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്താത്ത രാജ്യം എന്ന പദവിയില്‍ എത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.

ഫ്രാന്‍സിലെ കാര്‍ നിര്‍മാതാക്കളില്‍ സമ്മര്‍ദ്ദം കൊണ്ടുവരാനാണ് ഈ നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി കാര്‍ബണ്‍ വിമുക്ത രാജ്യമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ഉതകുന്നതാണെന്നും ഹൂലോട്ട് വ്യക്തമാക്കി. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങള്‍ക്ക് തങ്ങളുടെ മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ ഒഴിവാക്കാനും പകരം മാര്‍ഗങ്ങള്‍ തേടാനുമായി സാമ്പത്തിക സഹായം നല്‍കും.

2019 മുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് ബസുകള്‍ മാത്രമേ നിര്‍മിക്കൂ എന്ന് വോള്‍വോ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. വൈദ്യുതോല്‍പാദനത്തിന് കല്‍ക്കരി ഉപയോഗിക്കുന്നത് 2022ഓടെ ഫ്രാന്‍സ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ഹൂലോട്ട് അറിയിച്ചിരുന്നു. പാരീസ് ഉടമ്പടിയനുസരിച്ച ശുദ്ധമായ എനര്‍ജി എന്ന ലക്ഷ്യം നേടാനായി ഏര്‍പ്പെടുത്തിയ അഞ്ചു വര്‍ഷത്തെ കര്‍മപരിപാടിയുടെ ഭാഗമായാണ് ഈ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.