ചർച്ചകൾ പരാജയം; ഹോങ്കോംഗിൽ പ്രക്ഷോഭം തുടരും

ഹോങ്കോംഗിൽ പ്രക്ഷോഭം നടത്തുന്ന ജനാധിപത്യവാദികളുമായി സർക്കാർ നടത്തിയ ചർച്ചകൾ പരാജയം. ഭരണകൂടം ജനാധിപത്യപരമായല്ല പെരുമാറുന്നതെന്ന് ചർച്ചകൾക്ക് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു. ചർച്ചയോട് വിദ്യാർത്ഥി നേതാക്കൾ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായില്ലെന്നും അവർ പറഞ്ഞു. ഒരു മാസത്തോളമായി നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടയിലാണ് വിദ്യാർത്ഥികളുമായി സർക്കാർ ചർച്ചക്ക് തയ്യാറായത്.
 | 

ചർച്ചകൾ പരാജയം; ഹോങ്കോംഗിൽ പ്രക്ഷോഭം തുടരും
ഹോങ്കോംഗ്: ഹോങ്കോംഗിൽ പ്രക്ഷോഭം നടത്തുന്ന ജനാധിപത്യവാദികളുമായി സർക്കാർ നടത്തിയ ചർച്ചകൾ പരാജയം. ഭരണകൂടം ജനാധിപത്യപരമായല്ല പെരുമാറുന്നതെന്ന് ചർച്ചകൾക്ക് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു. ചർച്ചയോട് വിദ്യാർത്ഥി നേതാക്കൾ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായില്ലെന്നും അവർ പറഞ്ഞു. ഒരു മാസത്തോളമായി നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടയിലാണ് വിദ്യാർത്ഥികളുമായി സർക്കാർ ചർച്ചക്ക് തയ്യാറായത്.

ഇതോടെ പ്രക്ഷോഭം നീളാനാണ് ഇനി സാധ്യത. പ്രക്ഷോഭം ചൈനയിൽ നിന്ന് സ്വതന്ത്ര്യം നേടാനുള്ള നീക്കമാണെന്നും വിദേശശക്തികളാണ് ഇതിന് പിന്നിലെന്നും ഹോങ്കോംഗ് ഭരണകൂടം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2017-ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ സൂഷ്മപരിശോധന നടത്താനുള്ള ചൈനയുടെ അവകാശം തിരിച്ചെടുക്കണം എന്നതാണ് ജനാധിപത്യവാദികളുടെ പ്രധാന ആവശ്യം.