പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കിലേറ്റി

പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ തൂക്കിലേറ്റി. ഇരുപത്താറുകാരിയായ റെയ്ഹാനി ജബ്ബാരിയെയാണ് ശനിയാഴ്ച ടെഹ്റാനിലെ ജയിലിൽ തൂക്കിലേറ്റിയത്. അന്താരാഷ്ട്ര സമ്മർദ്ദങ്ങളെല്ലാം തള്ളിയാണ് ഇറാൻ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
 | 

പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കിലേറ്റി
ടെഹ്‌റാൻ: 
പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ തൂക്കിലേറ്റി. ഇരുപത്താറുകാരിയായ റെയ്ഹാനി ജബ്ബാരിയെയാണ് ശനിയാഴ്ച ടെഹ്‌റാനിലെ ജയിലിൽ തൂക്കിലേറ്റിയത്. അന്താരാഷ്ട്ര സമ്മർദ്ദങ്ങളെല്ലാം തള്ളിയാണ് ഇറാൻ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

2007-ൽ മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മൊർത്താസ അബ്ദുലാലി സർബന്തിയെ കൊലപ്പെടുത്തിയെന്നാണ് യുവതിക്കെതിരെയുള്ള കേസ്. ഇന്റീരിയർ ഡിസൈനറായ തന്നെ മൊർത്താസ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി. റെയ്ഹാനിയുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയതായുള്ള കത്ത് ഹാജരാക്കാൻ പ്രതിയുടെ ബന്ധുക്കൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ജയിലധികൃതർ പറയുന്നു.