മാർപാപ്പയെ കൊലപ്പെടുത്താൻ ഐ.എസ്.ഐ.എസ് തീരുമാനം

ഐ.എസ്.ഐ.എസ് തീവ്രവാദികൾ ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാഖ് അംബാസഡർ. ഇറ്റാലിയൻ ദിനപത്രമായ ലാ നസീയോണിന് വത്തിക്കാനിലെ ഇറാക്ക് അംബാസഡറായ ഹബീബ് അൽ സദാർ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതെക്കുറിച്ച് വിശ്വാസ യോഗ്യമായ ഇടങ്ങളിൽ നിന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
 | 

മാർപാപ്പയെ കൊലപ്പെടുത്താൻ ഐ.എസ്.ഐ.എസ് തീരുമാനം
റോം: ഐ.എസ്.ഐ.എസ് തീവ്രവാദികൾ ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാഖ് അംബാസഡർ. ഇറ്റാലിയൻ ദിനപത്രമായ ലാ നസീയോണിന് വത്തിക്കാനിലെ ഇറാക്ക് അംബാസഡറായ ഹബീബ് അൽ സദാർ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതെക്കുറിച്ച് വിശ്വാസ യോഗ്യമായ ഇടങ്ങളിൽ നിന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മാർപാപ്പ സുന്നി ഭൂരിപക്ഷ രാജ്യമായ അൽബേനിയയിൽ ഞായറാഴ്ച്ച സന്ദർശനം നടത്താനിരിക്കെയാണ് സദാറിന്റെ പ്രസ്താവന. അൽബേനിയയിലേക്കുള്ള യാത്രകളിലായിരിക്കാം അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടാവുകയെന്ന് സദാർ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെയും ബ്രിട്ടൻ, യു.എസ് എന്നിവിടങ്ങളിലെ യാത്രകളിലും മാർപാപ്പ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അൽബേനിയ യാത്ര മാറ്റിവയ്ക്കില്ലെന്നും അധികമായി ഒരു സുരക്ഷാ ക്രമീകരണങ്ങളും മാർപാപ്പക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടില്ലെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. സിറിയയിലെ ഐ.എസ്.ഐ.എസിന്റെ നടപടികളെക്കുറിച്ച് കഴിഞ്ഞ ദിവസം മാർപാപ്പ വിമർശിച്ചിരുന്നു.