ഐ.എസ്.ഐ.എസ് ഭീകരർ ബ്രിട്ടീഷ് പൗരന്റെ തലയറുത്തു; വീഡിയോ പുറത്ത് വിട്ടു

ഐ.എസ്.ഐ.എസ് ഭീകരർ ബ്രിട്ടീഷ് പൗരന്റെ തലയറുത്ത് കൊന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ പുറത്ത് വിട്ടു. ബ്രിട്ടീഷ് പൗരനായ സന്നദ്ധ പ്രവർത്തകൻ അലൻ ഹെന്നിങിനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വധിച്ചത്.
 | 
ഐ.എസ്.ഐ.എസ് ഭീകരർ ബ്രിട്ടീഷ് പൗരന്റെ തലയറുത്തു;  വീഡിയോ പുറത്ത് വിട്ടു

കെയ്‌റോ: ഐ.എസ്.ഐ.എസ് ഭീകരർ ബ്രിട്ടീഷ് പൗരന്റെ തലയറുത്ത് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ പുറത്ത് വിട്ടു.  സന്നദ്ധ പ്രവർത്തകൻ അലൻ ഹെന്നിങിനെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ വധിച്ചത്. കഴിഞ്ഞ വർഷം സിറിയയിൽ വൈദ്യസഹായമെത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഘത്തിലുള്ള ആളായിരുന്നു അലൻ. ‘അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമുള്ള സന്ദേശം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഭീകരർ പുറത്തുവിട്ടിട്ടുള്ളത്.

‘എന്റെ പേര് അലൻ ഹെനിങ്. ഞങ്ങളുടെ പാർലമെന്റ് ഇസ്ലാമിക സ്‌റ്റേറ്റിനെ ആക്രമിക്കാൻ തീരുമാനമെടുത്തു. ബ്രിട്ടീഷ് പൗരൻ എന്ന നിലയിൽ അതിനുള്ള വില നൽകുന്നു. വധിക്കുന്നതിന് മുമ്പ് അലൻ വീഡിയോയിൽ പറയുന്നതിങ്ങനെ.

സംഭവത്തിന്റെ ഉത്തരവാദിത്വം ബ്രിട്ടീഷ് പാർലമെന്റിനാണെന്ന് കൊലപാതകത്തിന് തൊട്ടുമുമ്പ് ഭീകരർ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. അലനെ വധിച്ച ശേഷം മുഖം മറച്ച ഭീകരൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ‘ഒബാമ നിങ്ങൾ സിറിയയിൽ വ്യോമാക്രമണം തുടർന്ന് ഞങ്ങളുടെ ജനങ്ങളെ ബുദ്ധിമുട്ടുന്നു. പകരം നിങ്ങളുടെ ആളുകളുടെ തലയും ഉരുളും’ ഭീകരൻ പറയുന്നു.