കൈലാഷ് സത്യാർത്ഥിയും മലാലയും നൊബേൽ ഏറ്റുവാങ്ങി

2014-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈലാഷ് സത്യാർഥിയും മലാല യൂസഫ് സായിയും ഏറ്റുവാങ്ങി. 7 കോടിയോളം രൂപയുടെ പുരസ്കാരമാണ് ഇരുവരും ചേർന്ന് പങ്കിട്ടത്.
 | 

കൈലാഷ് സത്യാർത്ഥിയും മലാലയും നൊബേൽ ഏറ്റുവാങ്ങി

സ്‌റ്റോക്‌ഹോം: 2014-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈലാഷ് സത്യാർഥിയും മലാല യൂസഫ് സായിയും ഏറ്റുവാങ്ങി. 7 കോടിയോളം രൂപയുടെ പുരസ്‌കാരമാണ് ഇരുവരും ചേർന്ന് പങ്കിട്ടത്. ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഇന്ന് കൈലാഷിനും മലാലയ്ക്കും പുറമെ മറ്റ് പതിനൊന്ന് പേരാണ് നൊബേൽ സമ്മാനം ഏറ്റുവാങ്ങിയത്. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലും മറ്റു നൊബേൽ സമ്മാനങ്ങളൾ സ്വീഡൻ തലസ്ഥാനമായ സ്‌റ്റോക്കോമിലുമാണു സമ്മാനിച്ചത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവർത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഇന്ത്യയിൽ നിന്നുള്ള ഹിന്ദുവിനും പാകിസ്താനിൽ നിന്നുള്ള മുസ്‌ലിം പെൺകുട്ടിക്കും സമാധാന നൊബേൽ പങ്കിട്ട് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നായിരുന്നു പുരസ്‌കാരം നൽകിക്കൊണ്ട് നൊബേൽ കമ്മിറ്റി പ്രസ്താവിച്ചത്.

കൈലാഷ് സത്യാർത്ഥിയും മലാലയും നൊബേൽ ഏറ്റുവാങ്ങി കൈലാഷ് സത്യാർത്ഥിയും മലാലയും നൊബേൽ ഏറ്റുവാങ്ങി കൈലാഷ് സത്യാർത്ഥിയും മലാലയും നൊബേൽ ഏറ്റുവാങ്ങി