തട്ടിക്കൊണ്ടു പോയ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചെന്ന് ബൊക്കോ ഹറാം

നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ മൂന്നൂറോളം പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചതായി ബൊക്കോ ഹറാം തീവ്രവാദികൾ അറിയിച്ചു. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയ ശേഷമായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ടുകൾ. ഭീകരർ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
 | 

അബൂജ:

‘പെൺകുട്ടികളുടെ കാര്യം മറന്നേക്കു..കാരണം അവരെ വിവാഹം കഴിപ്പിച്ച് അയച്ചു. ഈ യുദ്ധത്തിൽ തിരിച്ചു പോക്കില്ല’ എന്നാണ് തീവ്രവാദികളിലൊരാളായ അബൂബക്കർ ഷെക്കാവു വീഡിയോയിൽ പറയുന്നത്. സൈന്യവുമായി വെടിനിർത്തൽ കരാറിൽ എത്തിയെന്ന റിപ്പോർട്ടും തീവ്രവാദികൾ വീഡിയോയിൽ നിഷേധിച്ചിട്ടുണ്ട്. ഏപ്രിൽ 14-നും 15-നുമാണ് തീവ്രവാദികൾ ബൊർണോയിലെ ചിബോക്ക് നഗരത്തിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്.