സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് സംശയം; റാന്‍സംവെയറിന് കൊറിയന്‍ ഹാക്കേഴ്‌സുമായി ബന്ധമെന്ന് സൂചന

ലോകത്തിലേ 150 ലേറെ രാജ്യങ്ങളേയും 2 ലക്ഷത്തില്പരം കംപ്യൂട്ടര് ശൃംഖലകളേയും തകര്ത്ത റാന്സംവെയര് സൈബര് ആക്രമണത്തില് ഉത്തരകൊറിയക്ക് പങ്കുള്ളതായി സൂചന. ഇത് സംബന്ധിച്ച് സൈബര് സുരക്ഷാ വിദഗ്ദ്ധര് നടത്തിയ അന്വേഷണത്തിലാണ് സൂചനകള് ലഭ്യമായത്. 150 ഓളം രാജ്യങ്ങളെ ബാധിച്ച വാനാക്രൈ റാന്സംവെയര് വൈറസും ദക്ഷിണകൊറിയന് ഹാക്കിങ് ശ്രമങ്ങളും തമ്മില് ഒട്ടേറെ സമാനതകളുണ്ടെന്നാണ് വിദഗ്ദ്ധര് വ്യക്തമാക്കുന്നത്
 | 

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് സംശയം; റാന്‍സംവെയറിന് കൊറിയന്‍ ഹാക്കേഴ്‌സുമായി ബന്ധമെന്ന് സൂചന

വാഷിംഗ്ടണ്‍: ലോകത്തിലേ 150 ലേറെ രാജ്യങ്ങളേയും 2 ലക്ഷത്തില്‍പരം കംപ്യൂട്ടര്‍ ശൃംഖലകളേയും തകര്‍ത്ത റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ ഉത്തരകൊറിയക്ക് പങ്കുള്ളതായി സൂചന. ഇത് സംബന്ധിച്ച് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് സൂചനകള്‍ ലഭ്യമായത്. 150 ഓളം രാജ്യങ്ങളെ ബാധിച്ച വാനാക്രൈ റാന്‍സംവെയര്‍ വൈറസും ദക്ഷിണകൊറിയന്‍ ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

വാനാക്രൈയുടെ ആദ്യ ആക്രമണത്തില്‍ ദൃശ്യമായ കോഡുകളും ദക്ഷിണകൊറിയന്‍ ഹാക്കിങ് ഗ്രൂപ്പായ ലാസാറസിന്റെ കോഡുകളും തമ്മില്‍ സാമ്യമുണ്ട്. വാനാക്രൈ ഹാക്കര്‍മാരിലും ലാസാറസിലും കണ്ട ഒരേ തേര്‍ഡ് പാര്‍ട്ടി കോഡ് ഉത്തരകൊറിയന്‍ ഹാക്കിങ് ഗ്രൂപ്പിന്റെ സംഭവത്തിലെ ബന്ധം സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്.
മൈക്രോസോഫ്റ്റിന്റെ പിഴവ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്ക വികസിപ്പിച്ചെടുത്ത മാര്‍ഗ്ഗത്തിലൂടെയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയതെന്നും സൂചനകളുണ്ട്.