കയ്‌ലയുടെ മരണം അമേരിക്ക സ്ഥിരീകരിച്ചു

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന സാമൂഹിക പ്രവർത്തക കയ്ല മ്യൂള്ളറുടെ മരണം അമേരിക്ക സ്ഥിരീകരിച്ചു. സിറിയയിലെ റാഖായിൽ ജോർദാന്റെ യുദ്ധ വിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ മ്യൂള്ളർ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഐഎസ് വെളിപ്പെടുത്തിയിരുന്നു.
 | 

കയ്‌ലയുടെ മരണം അമേരിക്ക സ്ഥിരീകരിച്ചു
വാഷിങ്ടൺ:
സിറിയയിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയിലായിരുന്ന സാമൂഹിക പ്രവർത്തക കയ്‌ല മ്യൂള്ളറുടെ മരണം അമേരിക്ക സ്ഥിരീകരിച്ചു. സിറിയയിലെ റാഖായിൽ ജോർദാന്റെ യുദ്ധ വിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ മ്യൂള്ളർ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഐഎസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം അമേരിക്ക അംഗീകരിച്ചിരുന്നില്ല. തുടർന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്.

മ്യൂള്ളറുടെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ അനുശോചനം രേഖപ്പെടുത്തി. മരണത്തിന് ഉത്തരവാദികളായ ഭീകരരെ കണ്ടെത്തുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അരിസോണ പ്രെസ്‌കോട്ടിൽ സ്വദേശിനിയായ കയ്‌ല 2013ലാണ് സിറിയയിൽ വച്ച് ഐസിസിന്റെ പിടിയിലായത്. കയ്‌ലയുടെ മൃതദേഹത്തിന്റെ ചിത്രം ലഭിച്ചതായി മാതാപിതാക്കൾ അറിയിച്ചു. ഐഎസ് കസ്റ്റഡിയിലുണ്ടായിരുന്ന അവസാനത്തെ അമേരിക്കൻ ബന്ദിയായിരുന്നു മ്യുള്ളർ. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും രണ്ട് ജപ്പാൻകാരെയും ഐഎസ് ഭീകരർ അടുത്തിടെ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ജോർദാൻകാരനായ പൈലറ്റിനെ ഇരുമ്പുകൂട്ടിലടച്ച് ജീവനോടെ ചുട്ടെരിക്കുകയും ചെയ്തിരുന്നു.