പീഡനക്കേസില്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കാന്‍ യുവാവ് കോടതിയില്‍ ജനനേന്ദ്രിയം പുറത്തുകാണിച്ചു

പീഡനക്കേസില് പിടികൂടിയ പ്രതി നിരപരാധിത്വം തെളിയിക്കാന് കോടതിയില് ജനനേന്ദ്രിയം പുറത്തുകാണിച്ചു. ആരോപണം നടത്തിയ സ്ത്രീയുടെ വാദങ്ങള് തെറ്റാണെന്ന് തെളിയിക്കാന് വേണ്ടിയാണ് പ്രതിക്ക് കോടതിയില് ജനനേന്ദ്രിയം പുറത്തുകാണിക്കേണ്ടി വന്നത്. അമേരിക്കയിലാണ് സംഭവം. യുവതി ആരോപിച്ച രീതിയിലുള്ള ജനനേന്ദ്രിയമല്ല ഇയാള്ക്കെന്ന് കണ്ടെത്തിയതോടെ ഡെസ്മണ്ട് ജെയിംസ് എന്ന 26 കാരനെ കോടതി വെറുതെ വിട്ടു.
 | 

പീഡനക്കേസില്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കാന്‍ യുവാവ് കോടതിയില്‍ ജനനേന്ദ്രിയം പുറത്തുകാണിച്ചു

വാഷിങ്ടന്‍: പീഡനക്കേസില്‍ പിടികൂടിയ പ്രതി നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ ജനനേന്ദ്രിയം പുറത്തുകാണിച്ചു. ആരോപണം നടത്തിയ സ്ത്രീയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പ്രതിക്ക് കോടതിയില്‍ ജനനേന്ദ്രിയം പുറത്തുകാണിക്കേണ്ടി വന്നത്. അമേരിക്കയിലാണ് സംഭവം. യുവതി ആരോപിച്ച രീതിയിലുള്ള ജനനേന്ദ്രിയമല്ല ഇയാള്‍ക്കെന്ന് കണ്ടെത്തിയതോടെ ഡെസ്മണ്ട് ജെയിംസ് എന്ന 26 കാരനെ കോടതി വെറുതെ വിട്ടു.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ വിശ്വസിപ്പിക്കാന്‍ പല മാര്‍ഗങ്ങളും നേരത്തെ ജെയിംസ് സ്വീകരിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. 2012ല്‍, രാത്രി നടന്നു പോകുമ്പോള്‍ ഇരുണ്ട നിറമുള്ള ഒരാള്‍ തന്നെ പീഡിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. അയാളുടെ ജനനേന്ദ്രിയത്തിന് മറ്റു ശരീരഭാഗങ്ങളേക്കാള്‍ നിറം കുറവാണെന്നും സ്ത്രീ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ യുവതിയുടെ മൊഴിക്ക് വിരുദ്ധമായിട്ടാണ് ജെയിംസിന്റെ ശരീര പ്രകൃതമെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ സ്വകാര്യ ഭാഗങ്ങളെപ്പറ്റി പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ആദ്യം ജനനേന്ദ്രിയത്തിന്റെ ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും അവ്യക്തത മാറിയിരുന്നില്ല. അവസാനവഴിയെന്ന നിലയിലാണ് യുവാവ് ജഡ്ജിമാര്‍ക്കു മുമ്പില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചത്.