വജ്രംകൊണ്ട് മൂടിയ എമറൈറ്റ്‌സ് വിമാനത്തിന്റെ ചിത്രത്തിന് പിന്നിലെ സത്യം മറ്റൊന്നാണ്!

സമൂഹമാധ്യമങ്ങളില് കഴിഞ്ഞ ദിവസങ്ങളില് ഏറെ ചര്ച്ച ചെയ്യപ്പെട്ട ചിത്രമാണ് വജ്രങ്ങള്കൊണ്ട് അലങ്കരിക്കപ്പെട്ട എമറൈറ്റ് വിമാനത്തിന്റേത്. റണ്വേയ്ക്കടുത്ത് നിര്ത്തിയിട്ടിരിക്കുന്ന ബോയിംഗ് 777ന്റെ ചിത്രം യഥാര്ത്ഥത്തില് വജ്രങ്ങള് പൊതിഞ്ഞ ആഢംബര വിമാനത്തിന്റെതല്ല. പാകിസ്ഥാന് സ്വദേശിനി സാറ ഷക്കീലാണ് ചിത്രത്തിന് പിന്നിലെ കലാകാരി. ക്രിസ്റ്റല് ആര്ട്ടിസ്റ്റായ സാറയുടെ ഇന്സ്റ്റാഗ്രാമിലാണ് ആദ്യമായി ചിത്രം പ്രത്യക്ഷപ്പെട്ടത്.
 | 
വജ്രംകൊണ്ട് മൂടിയ എമറൈറ്റ്‌സ് വിമാനത്തിന്റെ ചിത്രത്തിന് പിന്നിലെ സത്യം മറ്റൊന്നാണ്!

ദുബൈ: സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് വജ്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ട എമറൈറ്റ് വിമാനത്തിന്റേത്. റണ്‍വേയ്ക്കടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബോയിംഗ് 777ന്റെ ചിത്രം യഥാര്‍ത്ഥത്തില്‍ വജ്രങ്ങള്‍ പൊതിഞ്ഞ ആഢംബര വിമാനത്തിന്റെതല്ല. പാകിസ്ഥാന്‍ സ്വദേശിനി സാറ ഷക്കീലാണ് ചിത്രത്തിന് പിന്നിലെ കലാകാരി. ക്രിസ്റ്റല്‍ ആര്‍ട്ടിസ്റ്റായ സാറയുടെ ഇന്‍സ്റ്റാഗ്രാമിലാണ് ആദ്യമായി ചിത്രം പ്രത്യക്ഷപ്പെട്ടത്.

ആദ്യ പോസ്റ്റ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതാണ്ട് 47000 ലൈക്കുകളാണ് സാറയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലഭിച്ചത്. എമറൈറ്റ്‌സ് വിമാനക്കമ്പനിയുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജില്‍ കൂടി ചിത്രം പ്രത്യക്ഷപ്പെട്ടതോടെ വിമാനം വജ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. സാറ ഷക്കീലാണ് ചിത്രത്തിന് പിന്നിലെന്ന് എമറൈറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആളുകള്‍ക്ക് ഇത് മനസിലായില്ല.

വജ്രത്തില്‍ പൊതിഞ്ഞ അദ്ഭുതമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പിന്നീട് ഗള്‍ഫ് ന്യൂസിനോട് എമറൈറ്റ്‌സ് വിമാന വക്താവാണ് ചിത്രം കമ്പ്യൂട്ടറിന്റെ സഹായത്തോടെ സാറ ഷക്കീല്‍ എന്ന ആര്‍ട്ടിസ്റ്റ് നിര്‍മ്മിച്ചതാണെന്ന് സ്ഥിരീകരിക്കുന്നത്.