ദീർഘദൂര ഓട്ടമത്സരത്തിനിടെ കാട്ടിനുള്ളിൽ വഴിതെറ്റിയ യുവതി ജീവൻ നിലനിർത്തിയത് സ്വന്തം മുലപ്പാൽ കുടിച്ച്

ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കാട്ടിൽ വഴിതെറ്റിപ്പോയ യുവതി ജീവൻ നിലനിർത്തിയത് സ്വന്തം മുലപ്പാൽ കുടിച്ച്. വെല്ലിങ്ടൺ സ്വദേശിനി സൂസൻ ഒബ്രിയാനാണ് (29) ട്രയൽ റണ്ണിനിടെ കാട്ടിൽ കുടുങ്ങി പോയത്.
 | 
ദീർഘദൂര ഓട്ടമത്സരത്തിനിടെ കാട്ടിനുള്ളിൽ വഴിതെറ്റിയ യുവതി ജീവൻ നിലനിർത്തിയത് സ്വന്തം മുലപ്പാൽ കുടിച്ച്

 

വെല്ലിങ്ടൺ: ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കാട്ടിൽ വഴിതെറ്റിപ്പോയ യുവതി ജീവൻ നിലനിർത്തിയത് സ്വന്തം മുലപ്പാൽ കുടിച്ച്. വെല്ലിങ്ടൺ സ്വദേശിനി സൂസൻ ഒബ്രിയാനാണ് (29) ട്രയൽ റണ്ണിനിടെ കാട്ടിൽ കുടുങ്ങി പോയത്. ന്യൂസിലാൻഡിലെ റിമുടാക ഫോറസ്റ്റ് പാർക്കിലായിരുന്നു മത്സരം.

ഒരു രാത്രി കാട്ടിൽ ഒറ്റയ്ക്ക് ചെലവഴിച്ച യുവതിയെ പിന്നേറ്റ് രാവിലെ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു. ഒരു രാത്രി കാട്ടിലെ കൊടുതണുപ്പിൽ കഴിഞ്ഞുകൂടേണ്ടി വന്ന ഇവർ സ്വന്തം മുലപ്പാൽ കുടിച്ചും ദേഹത്ത് ചളിയിൽ പുരണ്ടുകിടന്നും തണുപ്പിൽ നിന്നും രക്ഷനേടി ജീവൻ രക്ഷിച്ചു.

രണ്ടര മണിക്കൂർ കാട്ടിലെ പാതയിലൂടെ സഞ്ചരിച്ച് മത്സരം പൂർത്തിയാക്കേണ്ട സൂസൻ ഫിനിഷിങ് ലൈനിൽ എത്താത്തതിനെ തുടർന്നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ ട്രെയിനർ പരാതിപ്പെട്ടത്. തുടർന്ന് സംഘാടകർ ഇവർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. കുടുംബത്തോടൊപ്പമുള്ള യുവതിയുടെ സമാഗമം വികാരനിർഭരമായിരുന്നു.

ദീർഘദൂര ഓട്ടമത്സരത്തിനിടെ കാട്ടിനുള്ളിൽ വഴിതെറ്റിയ യുവതി ജീവൻ നിലനിർത്തിയത് സ്വന്തം മുലപ്പാൽ കുടിച്ച്

 

മത്സരത്തിനിടെ ദിശാബോർഡുകളിൽ വന്ന ആശയക്കുഴപ്പാണ് തന്നെ വഴിതെറ്റിച്ചതെന്നാണ് സൂസൻ പറയുന്നത്. 24 മണിക്കൂറോളം ഇവർക്ക് കാട്ടിൽ ചെലവഴിക്കേണ്ടിവന്നു.

രാത്രി കൊടും തണുപ്പിനെ ചെറുക്കാനായി മണ്ണ് മാന്തി ചെറിയ കുഴിയെടുത്ത് അതിൽ കിടന്ന് മണ്ണുകൊണ്ട് ദേഹം മൂടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന വെള്ളം തീർന്നു. കാട്ടിലെ കൊടുതണുപ്പിൽ കുടിക്കാൻ വെള്ളമില്ലാതെ തൊണ്ട വരണ്ടതോടെ സ്വന്തം മുലപ്പാൽ കുടിക്കേണ്ടി വന്നെന്നും സൂസൻ പറഞ്ഞു.

കുടുംബത്തെക്കുറിച്ചുള്ള ചിന്തകളും തനിക്ക് കരുത്ത് പകർന്നതായും യുവതി വ്യക്തമാക്കി. മത്സരത്തിൽ 423 മത്സരാർത്ഥികൾ പങ്കെടുത്തു. 20 കിലോമീറ്റർ മത്സരത്തിൽ അഞ്ച് കിലോമീറ്റർ കാട്ടുപാതയിലൂടെയാണ് ഓടേണ്ടത്.