മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരനായ മാര്‍ലന്‍ ജെയിംസിന്

ജമൈക്കന് എഴുത്തുകാരനായ മാര്ലന് ജെയിംസിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിംഗ്സ് എന്ന പുസ്തകത്തിന് ഇക്കൊല്ലത്തെ മാന് ബുക്കര് പുരസ്കാരം. ബോബ് മാര്ലെയെ കൊല്ലാന് ഒരു സംഘം നടത്തുന്ന ശ്രമമാണ് ഈ ത്രില്ലറിന്റെ ഇതിവൃത്തം. മാന് ബുക്കര് പുരസ്കാരംനേടുന്ന ആദ്യ ജമൈക്കക്കാരന് എന്ന ബഹുമതിയും നാല്പ്പത്തിനാലുകാരനായ മാര്ലന് സ്വന്തമാക്കി. ലണ്ടനിലെ ഗില്ഡ് ഹാളില് നടന്ന ചടങ്ങില് 50,000 പൗണ്ടും ട്രോഫിയും അടങ്ങിയ പുരസ്കാരം കോണ്വാള് പ്രഭ്വി കാമില്ല പാര്ക്കര് സമ്മാനിച്ചു. താന് ഏറ്റവും അധികം വെല്ലുവിളി നേരിട്ടത് ഈ പുസ്തകത്തിന്റെ എഴുത്തിലായിരുന്നുവെന്ന് മാര്ലന് വ്യക്തമാക്കി.
 | 

മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരനായ മാര്‍ലന്‍ ജെയിംസിന്

ലണ്ടന്‍: ജമൈക്കന്‍ എഴുത്തുകാരനായ മാര്‍ലന്‍ ജെയിംസിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്‌സ് എന്ന പുസ്തകത്തിന് ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. ബോബ് മാര്‍ലെയെ കൊല്ലാന്‍ ഒരു സംഘം നടത്തുന്ന ശ്രമമാണ് ഈ ത്രില്ലറിന്റെ ഇതിവൃത്തം. മാന്‍ ബുക്കര്‍ പുരസ്‌കാരംനേടുന്ന ആദ്യ ജമൈക്കക്കാരന്‍ എന്ന ബഹുമതിയും നാല്‍പ്പത്തിനാലുകാരനായ മാര്‍ലന്‍ സ്വന്തമാക്കി. ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ 50,000 പൗണ്ടും ട്രോഫിയും അടങ്ങിയ പുരസ്‌കാരം കോണ്‍വാള്‍ പ്രഭ്വി കാമില്ല പാര്‍ക്കര്‍ സമ്മാനിച്ചു. താന്‍ ഏറ്റവും അധികം വെല്ലുവിളി നേരിട്ടത് ഈ പുസ്തകത്തിന്റെ എഴുത്തിലായിരുന്നുവെന്ന് മാര്‍ലന്‍ വ്യക്തമാക്കി.

ജമൈക്കയ്ക്ക് സമ്പന്നമായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ച് കൊണ്ട് സംസാരിക്കവെ ജെയിംസ് പറഞ്ഞു. ഈ ലോകോത്തര പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കക്കാരന്‍ ആയതില്‍ അഭിമാനമുണ്ട്. ഇത് അവസാനത്തേത് ആകരുതെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 686 പേജുളള ഈ സൃഷ്ടിയെ അനിതര സാധാരണമെന്നാണ് ജൂറി വിശേഷിപ്പിച്ചത്. പുസ്തകത്തിന്റെ ഇതിവൃത്തം തര്‍ക്കവിഷയമാണെങ്കില്‍ കൂടി പുസ്തകം ഒരു അതിശയം തന്നെയാണെന്ന് ജൂറി ചെയര്‍മാന്‍ മൈക്കിള്‍ വുഡ് പറഞ്ഞു. പുസ്തകത്തെ പുരസ്‌കാരത്തിന് വേണ്ടി തെരഞ്ഞെടുക്കാന്‍ രണ്ട് മണിക്കൂറോളം അംഗങ്ങള്‍ ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

1976ലാണ് പ്രശസ്ത സംഗീതജ്ഞന്‍ മാര്‍ലെയെ വധിക്കാനായി വെസ്റ്റ് കിംഗ്സ്റ്റണില്‍ നിന്നുളള ഏഴംഗ സംഘം അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മെഷീന്‍ ഗണ്ണുമായെത്തിയ ആക്രമികളില്‍ നിന്ന് ഇദ്ദേഹത്തിന് എങ്ങനെയോ രക്ഷപ്പെടാനായി. ആ സംഭവത്തെ അതിജീവിച്ചാണ് ജെയിംസ് പുസ്തകം എഴുതിയിരിക്കുന്നത്. ഇത് തികച്ചും സാങ്കല്‍പ്പികമായ ഒരു ജീവ ചരിത്രമാണെന്നും ജെയിംസ് പറയുന്നു.