ബുക്ക് ക്ലബുമായി സക്കർബർഗ്

ലോകമെങ്ങുമുള്ള പുസ്തക പ്രേമികളെ ഒരുമിപ്പിച്ച് ബൃഹത്തായ ബുക്ക് ക്ലബ് രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന്റെ പുതുവർഷ പ്രതിജ്ഞ. 2015ലെ തന്റെ ലക്ഷ്യം ഒരു ക്ലബ് രൂപീകരിക്കുകയെന്നാണെന്ന് സക്കർബർഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
 | 

ബുക്ക് ക്ലബുമായി സക്കർബർഗ്
ലണ്ടൻ:
ലോകമെങ്ങുമുള്ള പുസ്തക പ്രേമികളെ ഒരുമിപ്പിച്ച് ബൃഹത്തായ ബുക്ക് ക്ലബ് രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന്റെ പുതുവർഷ പ്രതിജ്ഞ. 2015ലെ തന്റെ ലക്ഷ്യം ഒരു ക്ലബ് രൂപീകരിക്കുകയെന്നാണെന്ന് സക്കർബർഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഫേസ്ബുക്കിൽ ‘എ ഇയർ ഓഫ് ബുക്ക്‌സ്’ എന്ന പേജും സക്കർബർഗ് തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂർ കൊണ്ട് 62,000 ലൈക്കുകളാണ് പേജിന് ലഭിച്ചത്.

രണ്ടാഴ്ച കൂടുമ്പോൾ ഒരു പുസ്തകം വായിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ബുക്ക് ക്ലബിന്റെ ഭാഗമാകാൻ ഫേസ്ബുക്ക് ഉപയോക്താക്കളോടും സക്കർബർഗ് ആവശ്യപ്പെട്ടു. പുസ്തകം വായിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പേജിൽ നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കാവുയെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ചും വിവിധ വിഷയങ്ങളെ കുറിച്ചുമുള്ള പുസ്തകങ്ങളാണ് തെരഞ്ഞെടുക്കുക.

മുൻ ഫോറിൻ പോളിസി എഡിറ്ററായ മോയ്‌സ് നോമിന്റെ ദ എൻഡ് ഓഫ് പവറാണ് ആദ്യമായി തെരഞ്ഞെടുത്ത പുസ്തകം. പുസ്തകത്തെ കുറിച്ചുള്ള ചർച്ചകളും പേജിൽ പുരോഗമിക്കുകയാണ്.