മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചിട്ട നിലയിൽ; കാണാതായ വിദ്യാർത്ഥികളുടെതാണെന്ന് നിഗമനം

മെക്സിക്കോയിലെ ഇഗ്വാല നഗരത്തിന് സമീപത്തെ ഉൾപ്രദേശത്ത് മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സെപ്തംബറിൽ ഇഗ്വാലയിൽ നടന്ന പ്രക്ഷോഭത്തിനിടെയിൽ കാണാതായ വിദ്യാർത്ഥികളുടെതാണ് മൃതദേഹങ്ങളെന്നാണ് പ്രാഥമിക നിഗമനം. ഇവ പുറത്തെടുത്ത് വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് അറിയിച്ചു. എത്ര മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല. മെക്സിക്കോ സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഇഗ്വാല നഗരം.
 | 

മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചിട്ട നിലയിൽ; കാണാതായ വിദ്യാർത്ഥികളുടെതാണെന്ന് നിഗമനം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഇഗ്വാല നഗരത്തിന് സമീപത്തെ ഉൾപ്രദേശത്ത് മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സെപ്തംബറിൽ ഇഗ്വാലയിൽ നടന്ന പ്രക്ഷോഭത്തിനിടെയിൽ കാണാതായ വിദ്യാർത്ഥികളുടെതാണ് മൃതദേഹങ്ങളെന്നാണ് പ്രാഥമിക നിഗമനം. ഇവ പുറത്തെടുത്ത് വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് അറിയിച്ചു. എത്ര മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല. മെക്‌സിക്കോ സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഇഗ്വാല നഗരം.

മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചിട്ട നിലയിൽ; കാണാതായ വിദ്യാർത്ഥികളുടെതാണെന്ന് നിഗമനം

ഗ്രാമീണ മേഖലയിലെ അധ്യാപകർ നേരിടുന്ന വിവേചനങ്ങൾക്കെതിരെയായിരുന്നു ഇഗ്വാലയിൽ വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയത്. സമരത്തിൽ പങ്കെടുക്കാൻ ഇഗ്വാലയിലേക്ക് യാത്ര ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പോലീസ് വെടിവെയ്പ്പ് നടത്തിയിരുന്നു. അതിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ള 43 പേരെ പോലീസുകാർ വാനുകളിൽ കയറ്റികൊണ്ട് പോയെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.