വിവാദ പ്രസ്താവന: മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ത്രീകളോട് മാപ്പ് പറഞ്ഞു

സ്ത്രീകളുടെ ശമ്പളം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നടെല്ല മാപ്പ് പറഞ്ഞു. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്നാണ് നടെല്ല ട്വിറ്ററിലൂടെയാണ് മാപ്പ് ചോദിച്ചത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശമ്പളം കൂട്ടി ചോദിക്കേണ്ട ആവശ്യമില്ലെന്നും നല്ല ശമ്പളം നൽകുമെന്ന കമ്പനി വാഗ്ദാനത്തിൽ വിശ്വസിച്ചാൽ മാത്രം മതിയെന്നായിരുന്നു നടെല്ല കഴിഞ്ഞ ദിവസം പറഞ്ഞത്. അരിസോണയിലെ അനിറ്റ ബോർഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഗ്രേസ് ഹോപ്പർ സെലിബ്രേഷൻ ഓഫ് വിമൻ ഇൻ കമ്പ്യൂട്ടിംഗിൽ വച്ചാണ് നടെല്ല പ്രസ്താവന നടത്തിയത്.
 | 
വിവാദ പ്രസ്താവന: മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ത്രീകളോട് മാപ്പ് പറഞ്ഞു

ന്യൂയോർക്ക്: സ്ത്രീകളുടെ ശമ്പളം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നടെല്ല മാപ്പ് പറഞ്ഞു. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്നാണ് നടെല്ല ട്വിറ്ററിലൂടെയാണ് മാപ്പ് ചോദിച്ചത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശമ്പളം കൂട്ടി ചോദിക്കേണ്ട ആവശ്യമില്ലെന്നും നല്ല ശമ്പളം നൽകുമെന്ന കമ്പനി വാഗ്ദാനത്തിൽ വിശ്വസിച്ചാൽ മാത്രം മതിയെന്നായിരുന്നു നടെല്ല കഴിഞ്ഞ ദിവസം പറഞ്ഞത്. അരിസോണയിലെ അനിറ്റ ബോർഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഗ്രേസ് ഹോപ്പർ സെലിബ്രേഷൻ ഓഫ് വിമൻ ഇൻ കമ്പ്യൂട്ടിംഗിൽ വച്ചാണ് നടെല്ല പ്രസ്താവന നടത്തിയത്.

ഒരേ തസ്തികകളിൽ സ്ത്രീകൾക്ക് നൽകുന്നതിന്റെ ഇരട്ടി ശമ്പളമാണ് പുരുഷന്മാർക്ക് നൽകുന്നത്. ശമ്പളം വിവേചനത്തിൽ മനംമടുത്ത് സ്ത്രീകൾ വർധനവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു നടെല്ലയുടെ വിവാദ പ്രസ്താവന. നിങ്ങൾ അർഹിക്കുന്ന ശമ്പളം ഇപ്പോൾ നൽകുന്നുണ്ടെന്നും ശബളം കൂട്ടിച്ചോദിക്കാതെ ജോലി ചെയ്യാനുമാണ് അദ്ദേഹം അവരോട് നിർദ്ദേശിച്ചിരുന്നത്.