മൊബൈല്‍ ഫോണ്‍ ഉപയോഗം ക്യാന്‍സറിനു കാരണമാകുമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

മൊബൈല് ഫോണ് ഉപയോഗിക്കുന്നത് കുറയ്ക്കാനോ ഒഴിവാക്കാനോ പ്രേരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്ട്ട് പുറത്ത്. മൊബൈല് ഉപയോഗിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്നാണ് അമേരിക്കന് സര്ക്കാര് നടത്തിയ പഠനത്തില് കണ്ടെത്തിയിരിക്കുന്നത്. മൊബൈല് ഫോണ് ഉപയോഗിക്കുന്നവര്ക്ക് ഹാനികരമായ ആരോഗ്യ അവസ്ഥകളുണ്ടാകുമെന്ന് നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് അത് ക്യാന്സറിനു കാരണമാകുമെന്നാണ് നാഷണല് ടോക്സിക്കോളജി പ്രോഗ്രാമിലെ ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്.
 | 

മൊബൈല്‍ ഫോണ്‍ ഉപയോഗം ക്യാന്‍സറിനു കാരണമാകുമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനോ ഒഴിവാക്കാനോ പ്രേരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. മൊബൈല്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹാനികരമായ ആരോഗ്യ അവസ്ഥകളുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് ക്യാന്‍സറിനു കാരണമാകുമെന്നാണ് നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാമിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആണ്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് മൊബൈലില്‍ നിന്നുള്ള റേഡിയോ ഫ്രിക്വന്‍സികള്‍ ക്യാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയത്. എലികളുടെ തലച്ചോറിലും ഹൃദയത്തിലും ട്യൂമര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ റേഡിയോ ഫ്രീക്വന്‍സിക്ക് വിധേയരാകാതിരുന്ന എലികള്‍ക്ക് ഒന്നും സംഭവിച്ചുമില്ല. രണ്ടുവര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക് 2500ല്‍ അധികം എലികളെയാണ് ഉപയോഗിച്ചത്. ലോകത്താകമാനം ആബാലവൃദ്ധവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ഇവരില്‍ ചെറിയ ശതമാനത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി കണ്ടെത്തിയതായും പഠനം വിശദീകരിക്കുന്നു.

മൊബൈല്‍ ഫോണിനെയും ക്യാന്‍സറിനെയും ബന്ധപ്പെടുത്തി നടത്തിയ ഏറ്റവും വലുതും ഗഹനവുമായ വിശകലനമായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. ഇതിന് നിരവധി വര്‍ഷങ്ങളെടുക്കുകയും യുഎസ് സര്‍ക്കാരിന് രണ്ടരക്കോടി ഡോളര്‍ ചെലവാകുകയും ചെയതു. മൊബൈല്‍ ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അത് തെറ്റായിരുന്നെന്ന് തെളിയിക്കപ്പെട്ടതായി ഗവേഷകന്‍ റോണ്‍ മെല്‍നിക്ക് ചൂണ്ടിക്കാട്ടി.