നോക്കിയയുടെ 3310 വ്‌ളാഡിമിര്‍ പുടിന്‍ വേര്‍ഷന്‍; വില കേട്ടാല്‍ ഞെട്ടും

നോക്കിയ തങ്ങളുടെ പഴയ രാജാവായ നോക്കിയ 3310 മോഡല് തിരിച്ചുകൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ അതിന്റെ പകര്പ്പ് ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് റഷ്യന് മൊബൈല് നിര്മാതാക്കളായ കവിയര്. റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് സമര്പ്പിച്ചുകൊണ്ടാണ് 3310 ഫോണ് ഇവര് അവതരിപ്പിച്ചത്. സ്വര്ണ്ണത്തില് തീര്ത്ത പുടിന്റെ രൂപമുള്ള ഫോണിന്റെ വില കേട്ടാല് ഞെട്ടും. 99,000 റൂബിള് ആണ് ഇതിന്റെ വില. ഏകദേശം 1,13,500 രൂപ വരും ഇത്.
 | 

നോക്കിയയുടെ 3310 വ്‌ളാഡിമിര്‍ പുടിന്‍ വേര്‍ഷന്‍; വില കേട്ടാല്‍ ഞെട്ടും

ന്യൂഡല്‍ഹി: നോക്കിയ തങ്ങളുടെ പഴയ രാജാവായ നോക്കിയ 3310 മോഡല്‍ തിരിച്ചുകൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ അതിന്റെ പകര്‍പ്പ് ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് റഷ്യന്‍ മൊബൈല്‍ നിര്‍മാതാക്കളായ കവിയര്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് സമര്‍പ്പിച്ചുകൊണ്ടാണ് 3310 ഫോണ്‍ ഇവര്‍ അവതരിപ്പിച്ചത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പുടിന്റെ രൂപമുള്ള ഫോണിന്റെ വില കേട്ടാല്‍ ഞെട്ടും. 99,000 റൂബിള്‍ ആണ് ഇതിന്റെ വില. ഏകദേശം 1,13,500 രൂപ വരും ഇത്.

3310 സുപ്രീമോ പുടിന്‍ എന്നാണ് ഇതിന്റെ പേര്. ഫോണിന്റെ സെന്‍ട്രല്‍ ഹോം ബട്ടനില്‍ റഷ്യന്‍ ഫെഡറേഷന്‍ ചിഹ്നം പതിച്ചിട്ടുണ്ട്. ടൈറ്റാനിയം ബോഡിയില്‍ സ്വര്‍ണ്ണത്തിന്റെ ഫിനിഷാണ് ഫോണിനുള്ളത്.

സീരീസ് 30+ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും 2 മെഗാപിക്‌സല്‍ ക്യാമറയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 1200 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. 3310 ഫോണിന്റേതുപോലെ 22 മണിക്കൂര്‍ ടോക്ക്‌ടൈമും ഒരു മാസത്തെ സ്റ്റാന്‍ഡ്‌ബൈ ടൈമും ഉണ്ട്.