ഭൂമിക്കടിയില്‍ കഞ്ചാവ് കൃഷി! ബ്രിട്ടനില്‍ 6 പേര്‍ പിടിയില്‍

ലണ്ടന്: കഞ്ചാവ് വളര്ത്താന് കാടും മലയും താണ്ടി സുരക്ഷിത പ്രദേശങ്ങള് തേടുന്നവരെ നമ്മുടെ നാട്ടില് കണ്ടിട്ടുണ്ട്. എന്നാല് അതിനെയെല്ലാം കവച്ചു വെച്ചിരിക്കുകയാണ് ലണ്ടനിലെ വില്റ്റ്ഷയറിനടുത്ത് ചില്മാര്ക്ക് എന്ന പ്രദേശത്തെ ഒരു സംഘം. ഇവര് കഞ്ചാവ് കൃഷി ചെയ്തത് ഭൂമിക്കടിയിലാണ്. വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. അണുവായുധപ്രയോഗത്തെ പോലും ചെറുക്കുന്ന വിധത്തില് നിര്മിച്ച ബങ്കറുകളിലാണ് ഇവര് കഞ്ചാവ് കൃഷി ചെയതത്.
 | 

ഭൂമിക്കടിയില്‍ കഞ്ചാവ് കൃഷി! ബ്രിട്ടനില്‍ 6 പേര്‍ പിടിയില്‍

ലണ്ടന്‍: കഞ്ചാവ് വളര്‍ത്താന്‍ കാടും മലയും താണ്ടി സുരക്ഷിത പ്രദേശങ്ങള്‍ തേടുന്നവരെ നമ്മുടെ നാട്ടില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം കവച്ചു വെച്ചിരിക്കുകയാണ് ലണ്ടനിലെ വില്‍റ്റ്ഷയറിനടുത്ത് ചില്‍മാര്‍ക്ക് എന്ന പ്രദേശത്തെ ഒരു സംഘം. ഇവര്‍ കഞ്ചാവ് കൃഷി ചെയ്തത് ഭൂമിക്കടിയിലാണ്. വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. അണുവായുധപ്രയോഗത്തെ പോലും ചെറുക്കുന്ന വിധത്തില്‍ നിര്‍മിച്ച ബങ്കറുകളിലാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയതത്.

1980കളില്‍ പ്രതിരോധ വകുപ്പാണ് ആണവയുദ്ധമുണ്ടായാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സമൂഹത്തിലെ ഉന്നതര്‍ക്കും സുരക്ഷിതമായി കഴിയാനായി ഈ ബങ്കര്‍ നിര്‍മിച്ചത്. ഒരു കാരണവശാലും തകര്‍ക്കാന്‍ കഴിയാത്തത് എന്നായിരുന്നു ഇതിനേക്കുറിച്ചുള്ള വിശദീകരണം. രണ്ടു നിലകളിലായി 200 അടി നീളത്തിലും 70 അടി വീതിയിലുമാണ് ഇത് നിര്‍മിച്ചത്. എല്ലാ മുറികളും കഞ്ചാവ് കൃഷിക്കായി ഒരുക്കിയിരുന്നതായാണ് കണ്ടെത്തിയത്. നേരത്തേ കൃഷി നടന്നതിന്റെ തെളിവുകളും ഇവിടെ ദൃശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

ഭൂമിക്കടിയില്‍ കഞ്ചാവ് കൃഷി! ബ്രിട്ടനില്‍ 6 പേര്‍ പിടിയില്‍

പ്രകാശത്തിനായി ഒട്ടേറെ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ആയിരക്കണക്കിന് ചെടികളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. രാജ്യത്ത് കണ്ടെത്തുന്ന ഏറ്റവും വലിയ കഞ്ചാവ് തോട്ടമാണ് ഇതെന്നും പോലീസ് പറഞ്ഞു. ഇവയില്‍ നിന്ന് ലഭിക്കുന്ന കഞ്ചാവിന് 10 ലക്ഷം പൗണ്ട് വില കണക്കാക്കപ്പെടുന്നു. പരിശോധയില്‍ ഒരു പതിനഞ്ച്കാരനുള്‍പ്പെടെ 6 പേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കഞ്ചാവ് വളര്‍ത്തിയതിനും മനുഷ്യക്കടത്തിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.