വേൾഡ് ട്രേഡ് സെന്റർ നിർമ്മാണം പൂർത്തിയായി; ഗ്രൗണ്ട് സീറോ ഇനി ഫ്രീഡം ടവർ

ഭീകരർ തട്ടിയെടുത്ത വിമാനങ്ങൾ ഇടിച്ച തകർന്ന ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ പുനർ നിർമ്മാണം പൂർത്തിയായി. പുതുക്കിപ്പണിത വേൾഡ് ട്രേഡ് സെന്റർ വീണ്ടും വാണിജ്യാവശ്യങ്ങൾക്കായി തുറന്നുകൊടുത്തു. 390 കോടി ഡോളർ ചെലവിൽ ഏറ്റവും അത്യാധുനികമായ സൗകര്യങ്ങളോടെയാണ് വാണിജ്യ സമുച്ചയം പുനർനിർമിച്ചത്.
 | 

വേൾഡ് ട്രേഡ് സെന്റർ നിർമ്മാണം പൂർത്തിയായി; ഗ്രൗണ്ട് സീറോ ഇനി ഫ്രീഡം ടവർ
വാഷിങ്ടൺ:  ഭീകരർ തട്ടിയെടുത്ത വിമാനങ്ങൾ ഇടിച്ച് തകർന്ന ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ പുനർ നിർമ്മാണം പൂർത്തിയായി. പുതുക്കിപ്പണിത  വേൾഡ് ട്രേഡ് സെന്റർ വീണ്ടും വാണിജ്യാവശ്യങ്ങൾക്കായി തുറന്നുകൊടുത്തു. 390 കോടി ഡോളർ ചെലവിൽ ഏറ്റവും അത്യാധുനികമായ സൗകര്യങ്ങളോടെയാണ് വാണിജ്യ സമുച്ചയം പുനർനിർമിച്ചത്.

102 നിലകളായിരുന്നു തകർന്ന ഇരട്ടഗോപുരങ്ങൾക്ക് ഉണ്ടായിരുന്നതെങ്കിൽ പുതുതായി പണിത വേൾഡ് ട്രേഡ് സെന്ററിന് 104 നിലകളുണ്ട്. 541 മീറ്റർ ആണ് കെട്ടിടത്തിന്റെ ഉയരം. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ഇനി ഇതിനായിരിക്കും. ഏറ്റവം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

കോൺഡി നാസ്റ്റ് എന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് ഇവിടെ ആദ്യമായി ഓഫീസ് തുറക്കുന്നത്. 20 മുതൽ 44 വരെയുള്ള നിലകളിൽ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സ് പ്രവർത്തിക്കും.

2001 സെപ്റ്റംബർ 11 നായിരുന്ന അമേരിക്കയുടെ അഭിമാനമായിരുന്ന വേൾഡ് ട്രേഡ് സെന്റർ ഭീകരർ തകർത്തത്. തട്ടിയെടുത്ത രണ്ട് വിമാനങ്ങൾ കെട്ടിടത്തിന്റെ രണ്ട് ടവറുകളിലേക്ക് ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. 2700 പേരാണ് അന്ന് കൊല്ലപ്പെട്ടത്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം അവിടം ഗ്രൗണ്ട് സീറോ എന്ന പേരിലാണ് അറിയപ്പെട്ടത്. 16 ഏക്കർ വരുന്ന സ്ഥലത്ത് ഉയർത്തിയ പുതിയ കെട്ടിടത്തിന് ഫ്രീഡം ടവർ എന്നാണ് പേര്. ഭീകരാക്രമണത്തിന്റെ ഓർമ്മക്കായി ഇതേ കോമ്പൗണ്ടിൽ ഒരു മ്യൂസിയവും സ്മാരകവും നിർമ്മിച്ചിട്ടുണ്ട്.

വേൾഡ് ട്രേഡ് സെന്റർ നിർമ്മാണത്തിന്റെ ടൈംലാപ്‌സ് വീഡിയോ കാണാം.