ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി

ഇറ്റലിയിലെ അഡ്രിയാറ്റിക് കടലിൽ കപ്പലിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം പത്തായി. കപ്പലിനകത്തുണ്ടായ മുഴുവൻ ആളുകളേയും രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് ഇറ്റാലിയൻ നാവികസേന പൂർത്തിയാക്കിയത്.
 | 

ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി
റോം:
ഇറ്റലിയിലെ അഡ്രിയാറ്റിക് കടലിൽ കപ്പലിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം പത്തായി. കപ്പലിനകത്തുണ്ടായ മുഴുവൻ ആളുകളേയും രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് ഇറ്റാലിയൻ നാവികസേന പൂർത്തിയാക്കിയത്.

ഗ്രീസിന്റെയും ഇറ്റലിയുടേയും തീരസംരക്ഷണ സേനയ്‌ക്കൊപ്പം അൽബേനിയയും തുർക്കിയും രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേർന്നിരുന്നു. മുപ്പത്തഞ്ചോളം യാത്രക്കാർ ലൈഫ് ബോട്ടിലും മറ്റുചിലർ സമീപത്തായി സഞ്ചരിച്ച കപ്പലുകളിലുമാണ് രക്ഷപ്പെട്ടത്.

ഞയറാഴ്ചയാണ് ഗ്രീസിൽ നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന കപ്പലിന് തീപ്പിടിച്ചത്. ഒതോണോയ് ദ്വീപിന് 33 നൊട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം. വാഹനങ്ങൾ കയറ്റിയിരുന്ന ഗ്യാരേജിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. 466 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഗ്രീസ്, തുർക്കി, അൽബേനിയ, ഇറ്റലി, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് യാത്രികർ.

രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ താഴെ കാണാം

ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി ഇറ്റലി കപ്പൽ അപകടം: മരണസംഖ്യ 10 ആയി