ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്ക് മൂന്നിലൊന്ന് ഡോക്ടര്‍മാരും മടിക്കുന്നെന്ന് സര്‍വേഫലം

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ഹൃദയ ശസ്ത്രക്രിയ നട ത്താന് മൂന്നിലൊന്ന് ഹാര്ട്ട് സര്ജന്മാര്ക്കും മടിയാണെന്ന് സര്വേഫലം. തങ്ങളുടെല പേരില് കുറിക്കപ്പെടുന്ന മരണനിരക്കില് വ്യാകുലരാകുന്നതിനാലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്ക്ക് ശസ്ത്രക്രിയ നടത്താന് സര്ജന്മാര് വിമുഖത കാട്ടുന്നത്. ഡോക്ടര്മാരുടെ ശസ്ത്രക്രിയാ നിലവാരവുമായി ബന്ധപ്പെട്ട പട്ടികയും മറ്റും രോഗികള്ക്ക് കാണാമെന്നിരിക്കേ ന്യൂനതയുണ്ടാവാതിരിക്കാന് ഡോക്ടര്മാര് ശ്രദ്ധിക്കുമെന്ന് സര്ജന് സമീര് നാഷിഫ് ചൂണ്ടിക്കാട്ടുന്നു. ഹൃദയ ശസ്ത്രക്രിയയേത്തുടര്ന്ന് മരിക്കാനുള്ള സാധ്യത വെളിവാക്കുന്ന യൂറോ സ്കോര് എന്ന സംവിധാനം വികസിപ്പിക്കുന്നതില് ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഈ സ്കോര് ഉപയോഗിച്ച് ഡോക്ടര്മാരുടെ റേറ്റിംഗ്സും തയാറാക്കാന് സാധിക്കും.
 | 

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്ക് മൂന്നിലൊന്ന് ഡോക്ടര്‍മാരും മടിക്കുന്നെന്ന് സര്‍വേഫലം

ലണ്ടന്‍: ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ഹൃദയ ശസ്ത്രക്രിയ നട ത്താന്‍ മൂന്നിലൊന്ന് ഹാര്‍ട്ട് സര്‍ജന്‍മാര്‍ക്കും മടിയാണെന്ന് സര്‍വേഫലം. തങ്ങളുടെ പേരില്‍ കുറിക്കപ്പെടുന്ന മരണനിരക്കില്‍ വ്യാകുലരാകുന്നതിനാലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ സര്‍ജന്‍മാര്‍ വിമുഖത കാട്ടുന്നത്. ഡോക്ടര്‍മാരുടെ ശസ്ത്രക്രിയാ നിലവാരവുമായി ബന്ധപ്പെട്ട പട്ടികയും മറ്റും രോഗികള്‍ക്ക് കാണാമെന്നിരിക്കേ ന്യൂനതയുണ്ടാവാതിരിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുമെന്ന് സര്‍ജന്‍ സമീര്‍ നാഷിഫ് ചൂണ്ടിക്കാട്ടുന്നു. ഹൃദയ ശസ്ത്രക്രിയയേത്തുടര്‍ന്ന് മരിക്കാനുള്ള സാധ്യത വെളിവാക്കുന്ന യൂറോ സ്‌കോര്‍ എന്ന സംവിധാനം വികസിപ്പിക്കുന്നതില്‍ ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഈ സ്‌കോര്‍ ഉപയോഗിച്ച് ഡോക്ടര്‍മാരുടെ റേറ്റിംഗ്സും തയാറാക്കാന്‍ സാധിക്കും.

തന്റെ പൂതിയ ബുക്ക് ദി നേക്കഡ് സര്‍ജനില്‍ ഇക്കാര്യം ഡോ നാഷിവ് വിവരിക്കുന്നുമുണ്ട്. ക്ലിനിക്കല്‍ തീരുമാനങ്ങളില്‍ ഇത്തരത്തില്‍ കടന്നുവന്നിട്ടുള്ള സുതാര്യത ഒരളവുവരെ ഗുണത്തേക്കാളേറെ ദോഷകരമാണെന്ന് അദ്ദേഹം പറയുന്നു. മരിച്ചുപോകുമെന്ന് സംശയിക്കുന്ന രോഗികളുടെ ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോകുന്ന ഡോക്ടര്‍മാരിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നതായും അദ്ദേഹം പറഞ്ഞു. 115 സര്‍ജന്‍മാരില്‍ നടത്തിയ സര്‍വേ പറയുന്നത് അവരില്‍ മൂന്നിലൊന്നുപേരും തങ്ങളുടെ സ്‌കോര്‍ കുറഞ്ഞുപോകാതിരിക്കാന്‍ വ്യത്യസ്തമായ ഒരു പരിശോധനാ രീതിയാണ് അവലംബിക്കുന്നതെന്നാണ്.

84 ശതമാനം ഡോക്ടര്‍മാരും ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കുന്നതായും അവര്‍ പറയുന്നു. മുന്‍പ് ഗുരുതരാവസ്ഥയിലുള്ള രോഗിയ്ക്ക് ശസ്ത്രക്രിയ നിര്‍ദേശിക്കാന്‍ മടിയില്ലാത്ത സര്‍ജന്‍ ഇന്ന് അതുതനിക്ക് ഗുണകരമാകുമോ എന്നു ചിന്തിക്കുന്നു. ശസ്ത്രക്രിയ മതിയെന്നാവശ്യപ്പെടുന്നവരുടെ അടുത്തുപോലും അനുകൂല നിലപാടെടുക്കുന്നതില്‍ നിന്നും ഇത് ഡോക്ടര്‍മാരെ പിന്നോട്ടടിക്കുന്നതായും ഡോ നാഷിഫ് പറയുന്നു.