‘പെല്ലറ്റ് വെടിയേറ്റ കാശ്മീരി’ ട്വീറ്റ്; പാക് മുന്‍ ഹൈക്കമ്മീഷണര്‍ക്ക് ജോണി സിന്‍സിന്റെ മറുപടി

കാശ്മീരില് പെല്ലറ്റ് വെടിയേറ്റ് കാഴ്ച നഷ്ടപ്പെട്ടയാള് എന്ന് പോണ് താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് അവകാശപ്പെട്ട പാക് നയതന്ത്രജ്ഞന് മറുപടി.
 | 
‘പെല്ലറ്റ് വെടിയേറ്റ കാശ്മീരി’ ട്വീറ്റ്; പാക് മുന്‍ ഹൈക്കമ്മീഷണര്‍ക്ക് ജോണി സിന്‍സിന്റെ മറുപടി

ന്യൂഡല്‍ഹി: കാശ്മീരില്‍ പെല്ലറ്റ് വെടിയേറ്റ് കാഴ്ച നഷ്ടപ്പെട്ടയാള്‍ എന്ന് പോണ്‍ താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് അവകാശപ്പെട്ട പാക് നയതന്ത്രജ്ഞന് മറുപടി. പോണ്‍ താരം ജോണി സിന്‍സ് ആണ് മറുപടിയുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ആണ് ആളറിയാതെ ജോണി സിന്‍സിന്റെ ചിത്രം കാശ്മീരി യുവാവ് എന്ന പേരില്‍ ട്വീറ്റ് ചെയ്തത്. സിന്‍സ് അഭിനയിച്ച ഒരു പോണ്‍ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടായിരുന്നു ചിത്രമായി നല്‍കിയിരുന്നത്.

‘പെല്ലറ്റ് വെടിയേറ്റ കാശ്മീരി’ ട്വീറ്റ്; പാക് മുന്‍ ഹൈക്കമ്മീഷണര്‍ക്ക് ജോണി സിന്‍സിന്റെ മറുപടി

പിന്നാലെ അബ്ദുള്‍ ബാസിതിന്റെ അബദ്ധം ലോകശ്രദ്ധ നേടി. ഇതോടെയാണ് ജോണി സിന്‍സ് മറുപടിയുമായി രംഗത്തെത്തിയത്. ബാസിതിന് ആശംസകള്‍ നേര്‍ന്ന സിന്‍സ്, തന്റെ കാഴ്ചയ്ക്ക് കുഴപ്പമൊന്നും ഇല്ലെന്ന് തന്റെ ഫോളോവേഴ്‌സിനെ അറിയിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. ഇത് ബാസിതിന് നേരെയുള്ള ട്രോളുകള്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ് കാഴ്ച നഷ്ടമായ യൂസഫ് എന്നായിരുന്നു ബാസിത് ജോണി സിന്‍സിന്റെ ചിത്രവുമായി നല്‍കിയ ട്വീറ്റ്.

പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തക നൈല ഇനായത് ആണ് ബാസിതിന്റെ അബദ്ധം പുറത്തെത്തിച്ചത്. ഇതോടെ ബാസിതിന്റെ ട്വീറ്റിന് നേരെ പരിഹാസങ്ങള്‍ ഉയര്‍ന്നു. സംഗതി വിവാദമായപ്പോള്‍ ബാസിത് ട്വീറ്റ് മുക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.