മധുവിധുവിനെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗിനു ശ്രമിച്ച പാകിസ്താനി ദുബായില്‍ അറസ്റ്റില്‍

ദുബായില് ഹണിമൂണ് ആഘോഷിക്കാനെത്തിയ ഇന്ത്യന് നവദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള് മൊബൈല് ഫോണില് പകര്ത്തി ബ്ലാക്ക് മെയിലിംഗിനു ശ്രമിച്ച പാകിസ്താന്കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ലിമോസിന് കാറിന്റെ ടിന്റഡ് ഗ്ലാസിനപ്പുറത്തെ രംഗങ്ങള് വാഹനം സിറ്റിയിലൂടെ ഓടിക്കുന്നതിനിടയില് ഇയാള് ക്യാമറയില് പകര്ത്തുകയായിരുന്നു. നാലുദിവസത്തെ മധുവിധു ആഘോഷങ്ങള്ക്കെത്തിയ ഇന്ത്യന് മിഥുനങ്ങളെയാണ് 28കാരനായ ഡ്രൈവര് ക്യാമറയില് പകര്ത്തിയത്.
 | 

മധുവിധുവിനെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗിനു ശ്രമിച്ച പാകിസ്താനി ദുബായില്‍ അറസ്റ്റില്‍

ദുബായ്: ദുബായില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ നവദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗിനു ശ്രമിച്ച പാകിസ്താന്‍കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ലിമോസിന്‍ കാറിന്റെ ടിന്റഡ് ഗ്ലാസിനപ്പുറത്തെ രംഗങ്ങള്‍ വാഹനം സിറ്റിയിലൂടെ ഓടിക്കുന്നതിനിടയില്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നാലുദിവസത്തെ മധുവിധു ആഘോഷങ്ങള്‍ക്കെത്തിയ ഇന്ത്യന്‍ മിഥുനങ്ങളെയാണ് 28കാരനായ ഡ്രൈവര്‍ ക്യാമറയില്‍ പകര്‍ത്തിയത്.

പിന്നീട് ഇയാള്‍ ഈ ദൃശ്യങ്ങള്‍ ദമ്പതികള്‍ക്ക് വാട്ട്‌സാപ്പില്‍ അടച്ചു കൊടുക്കുകയും സമൂഹമാധ്യമങ്ങളില്‍ നല്‍കാതിരിക്കണമെങ്കില്‍ രണ്ടായിരം ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കാമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയ ദമ്പതികള്‍ പോലീസില്‍ അറിയിച്ച് ഇയാളെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു.

സാങ്കേതികത ഉപയോഗിച്ച് മറ്റ് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുകയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് വിചാരണ നേരിടുന്ന ഇയാള്‍ക്കെതിരേയുള്ള കുറ്റം.