സ്ഥിരീകരണമില്ലാത്ത ചികിത്സാ നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയെ കീഴടക്കുന്നു; വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

പല രോഗങ്ങള്ക്കും മരുന്നുകള് ഉണ്ടെന്ന രീതിയില് സോഷ്യല് നെറ്റ്വര്ക്ക് സൈറ്റുകളില് പ്രചരിക്കുന്ന വാര്ത്തകള് പലതും വ്യാജം. ഇത്തരത്തില് വരുന്ന വാര്ത്തകള് പലതും വിശ്വസിച്ചവര്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആരോഗ്യ സംബന്ധിയായ നൂറുകണക്കിന് വാര്ത്തകളാണ് ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത്. കഴിഞ്ഞ വര്ഷം ഏറ്റവും കൂടുതല് ഷെയര് ചെയ്യപ്പെട്ടത് കാന്സറിനെക്കുറിച്ച് വന്ന വാര്ത്തകളായിരുന്നുവെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. ഇതില് ആദ്യസ്ഥാനത്തു നിന്ന 20 വാര്ത്തകളും വ്യാജമായിരുന്നു എന്നതാണ് നിര്ഭാഗ്യകരമായ വസ്തുത.
 | 

സ്ഥിരീകരണമില്ലാത്ത ചികിത്സാ നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയെ കീഴടക്കുന്നു; വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: പല രോഗങ്ങള്‍ക്കും മരുന്നുകള്‍ ഉണ്ടെന്ന രീതിയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും വ്യാജം. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പലതും വിശ്വസിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആരോഗ്യ സംബന്ധിയായ നൂറുകണക്കിന് വാര്‍ത്തകളാണ് ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടത് കാന്‍സറിനെക്കുറിച്ച് വന്ന വാര്‍ത്തകളായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ആദ്യസ്ഥാനത്തു നിന്ന 20 വാര്‍ത്തകളും വ്യാജമായിരുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.

ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം നടത്തിയ പഠനത്തിലാണ് ഈ വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ഇല്ലാതാക്കാനുള്ള കഴിവ് ഡാന്‍ഡേലിയന്‍ വിത്തുകള്‍ക്കുണ്ടെന്നായിരുന്നു ഒരു വാര്‍ത്ത. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ ചികിത്സ തേടാതിരിക്കുകയും അത് ജീവഹാനിക്ക് വരെ കാരണമാകുകയും ചെയ്യുന്നു. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്കുന്ന വെബ്സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സംവിധാനമുണ്ടാവണമെന്ന ആവശ്യമാണ് ആരോഗ്യരംഗത്ത് നിന്നുയരുന്നത്.

ഫേസ്ബുക്കിനെ മുഖ്യ വാര്‍ത്താ സ്രോതസ്സായി കാണുന്നവരാണ് കൂടുതലെന്നത് ഈ പ്രശ്നത്തെ ഗുരുതരമാക്കുന്നു. സ്നോപ്സ് പോലെയുള്ള ഫാക്ട് ചെക്കര്‍ സൈറ്റുകളുടെ സഹായം തേടി വാര്‍ത്തകള്‍ സത്യമാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തണം എന്ന നിര്‍ദേശമാണ് പ്രശ്നപരിഹാരമായി ഫേസ്ബുക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ തടയാന്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും സൂചനയുണ്ട്.