കനത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയില്‍ വധശിക്ഷ പരമ്പര, അടുത്ത ദിവസങ്ങളിലായി വധശിക്ഷയ്ക്കിരയാകുന്നത് അമ്പത് പേര്‍

രാജ്യത്താകമാനമായി അമ്പതോളം വധശിക്ഷ നടപ്പാക്കാനുളള ഒരുക്കങ്ങള് പൂര്ത്തിയായി. തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെയെല്ലാം ശിക്ഷിക്കുന്നത്. ഇതില് മൂന്ന് പേര് പതിനെട്ട് വയസില് താഴെയുളളവരാണ്. രാജ്യത്തിന്റെ ഈ നടപടിയ്ക്കെതിരെ വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
 | 
കനത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയില്‍ വധശിക്ഷ പരമ്പര, അടുത്ത ദിവസങ്ങളിലായി വധശിക്ഷയ്ക്കിരയാകുന്നത് അമ്പത് പേര്‍

ദുബായ്: രാജ്യത്താകമാനമായി അമ്പതോളം വധശിക്ഷ നടപ്പാക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെയെല്ലാം ശിക്ഷിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ പതിനെട്ട് വയസില്‍ താഴെയുളളവരാണ്. രാജ്യത്തിന്റെ ഈ നടപടിയ്‌ക്കെതിരെ വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമാകും ഇതില്‍ കൂടുതല്‍ വധശിക്ഷകളും നടപ്പാക്കുക എന്നറിയുന്നു.
ഇക്കൊല്ലം തന്നെ ഇതുവരെ സൗദി അറേബ്യ 151 തലെവട്ടല്‍ ശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരതയുമായി ബന്ധപ്പെട്ടുളള വധശിക്ഷ ഇതാദ്യമാണ്. കഴിഞ്ഞ കൊല്ലം 90പേരെയാണ് ഇവിടെ ശിരച്ഛേദം ചെയ്തത്. എന്നാല്‍ ഇവയൊന്നും ഭീകരതയുമായി ബന്ധപ്പെട്ടായിരുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നവരില്‍ ഏഴ് പേര്‍ ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എണ്ണസമ്പന്നമായ അല്‍ അവാമിയ പ്രദേശത്ത് നിന്നുളളവരാണ് ഇവരില്‍ ഏറെയെന്നും സൗദിയിലെ ഷിയാമുസ്ലീങ്ങളോട് സുന്നി ഭരണകൂടം കാട്ടുന്ന വിവേചനത്തിനെതിരെ കാലങ്ങളായി ഇവിടെ പ്രക്ഷോഭം നടന്ന് വരികയാണ്.

2012ല്‍ സൈന്യവുമായി ഏറ്റുമുട്ടിയ ഒരു ഷിയാ പുരോഹിതനെയും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പതിനെട്ട് വയസില്ലാത്ത തന്റെ മൂന്ന് ആണ്‍മക്കളെ തടവില്‍ വച്ച് കഠിന പീഡനങ്ങള്‍ക്കിരയാക്കിയതായി ഒരു ഷിയാ മാതാവ് ആരോപിക്കുന്നു. തന്റെ മക്കള്‍ ആരെയും കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആ അമ്മ പറയുന്നു. പീഡിപ്പിച്ച് ഇവരെ കൊണ്ട് കുറ്റസമ്മതം നടത്തിയ ശേഷം ശിക്ഷ വിധിച്ചിരിക്കുകയാണ്. വിചാരണ സമയത്ത് ഇവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ജഡ്ജിയാകട്ടെ പ്രൊസിക്യൂഷന് അനുകൂലമായി വിധി പറയുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടിരിക്കുന്ന പലരുടെയും ബന്ധുക്കള്‍ ഇത്തരത്തിലുളള ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ സൗദി അധികൃതര്‍ തളളുന്നു. എന്നാല്‍ അധികൃതരുടെ നിലപാട് സ്വീകാര്യമല്ലെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുണ്ടെന്നും ഇവര്‍ പറയുന്നു. ഏത് സാഹചര്യത്തിലായാലും വധശിക്ഷ ഭൂഷണമല്ലെന്നാണ് ഇവരുടെ നിലപാട്.