സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ 6 ശതമാനം വിദേശികളെ നിയമിക്കാന്‍ അനുമതി

സൗദി അറേബ്യയിലെ മൊബൈല് ഫോണ് കടകളില് 6 ശതമാനം വിദേശികളെ നിയമിക്കുന്നതിന് അനുമതി. പുതുക്കിയ നിതാഖാത്ത് നിയമപ്രകാരമാണ് തൊഴില് മന്ത്രാലയം ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സ്വദേശിവല്ക്കരണം നിര്ബന്ധമാക്കിയ സമയത്ത് മൊബൈല് കടകളില് വിദേശികളെ നിയമിക്കുന്നത് പൂര്ണ്ണമായും നിയന്ത്രിച്ചിരുന്നു.
 | 

സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ 6 ശതമാനം വിദേശികളെ നിയമിക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ 6 ശതമാനം വിദേശികളെ നിയമിക്കുന്നതിന് അനുമതി. പുതുക്കിയ നിതാഖാത്ത് നിയമപ്രകാരമാണ് തൊഴില്‍ മന്ത്രാലയം ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയ സമയത്ത് മൊബൈല്‍ കടകളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നു.

പുതിയ നിയമത്തില്‍ സ്വദേശിവല്‍ക്കരണം പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. 20 സ്വദേശികളുള്ള സ്ഥാപനത്തില്‍ ഒരു വിദേശിയെ നിയമിക്കാമെന്നാണ് പുതിയ ചട്ടം. മൊബൈല്‍ ഷോപ്പുകളില്‍ 94 ശതമാനം സ്വദേശിവല്‍ക്കരണം മതി. 96 ശതമാനം സ്വദേശികളുള്ള സ്ഥാപനം ഗ്രീനിലും, 98 ശതമാനം സ്വദേശികളുള്ള സ്ഥാപനം ഡാര്‍ക്ക് ഗ്രീന്‍ വിഭാഗത്തിലും ഉള്‍പ്പെടും. ലോ ഗ്രീന്‍ വിഭാഗത്തിലാണ് മൊബൈല്‍ കടകളെ ഉള്‍പ്പെടുത്തുക. പുതിയ നിതാഖാത്ത് നിയമം സെപ്റ്റംബര്‍ 3 മുതല്‍ നിലവില്‍ വരും.

കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ ഫോണ്‍ കടകള്‍ മെയിന്റനന്‍സ് എന്നീ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കുകയും പിന്നീട് വിദേശികളെ പൂര്‍ണ്ണമായി ഒഴിവാക്കുകയുമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമായിരുന്നു. നിയമം ലഘിച്ച് വിദേശികളെ ജോലിയില്‍ തുടരാന്‍ അനുവദിച്ചതിന് നിരവധി മൊബൈല്‍ കടകള്‍ അടച്ചു പൂട്ടുകയും ചെയ്തു.