യുഎഇയില്‍ കാറില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

യുഎഇയിലെ കാര് യാത്രികര് എല്ലാവരും ഇനി സീറ്റ് ബെല്റ്റ് നിര്ബന്ധമായും ധരിക്കണം. മുന്സീറ്റ് യാത്രക്കാര്ക്കു പുറമേ പിന്സീറ്റുകളില് യാത്ര ചെയ്യുന്നവര്ക്കും സീറ്റ് ബെല്റ്റ് നിര്ബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. കര്ശനമായ ചട്ടങ്ങളും ലംഘിക്കുന്നവര്ക്ക് പിഴയുള്പ്പെടെയുള്ള ശിക്ഷയും നല്കാന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടിന് യുഎഇ ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്കി. ഇവ ഗസറ്റില് പ്രസിദ്ധീകരിക്കുന്നതോടെ ചട്ടങ്ങള് നിലവില് വരും.
 | 

യുഎഇയില്‍ കാറില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ദുബായ്: യുഎഇയിലെ കാര്‍ യാത്രികര്‍ എല്ലാവരും ഇനി സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം. മുന്‍സീറ്റ് യാത്രക്കാര്‍ക്കു പുറമേ പിന്‍സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. കര്‍ശനമായ ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്ക് പിഴയുള്‍പ്പെടെയുള്ള ശിക്ഷയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടിന് യുഎഇ ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. ഇവ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടങ്ങള്‍ നിലവില്‍ വരും.

മുഴുവന്‍ യാത്രക്കാരും ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. അശ്രദ്ധമായി വാഹനമോടിച്ചാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതു കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചു വെക്കാനും വ്യവസ്ഥയുണ്ട്. മരുഭൂമിയില്‍ ഓടിക്കുന്ന ബഗ്ഗി കാറുകള്‍ അശ്രദ്ധമായി ഓടിക്കുന്നവരില്‍ നിന്ന് 3000 ദിര്‍ഹമാണ് പിഴയീടാക്കുക. മൂന്ന് മാസത്തേക്ക് വാഹനം വിട്ടു നല്‍കുകയുമില്ല.

മദ്യപിച്ച് വാഹനനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കും. വാഹനങ്ങളുടെ ചില്ലില്‍ ഒട്ടിക്കാവുന്ന ടിന്റിന്റെ തോത് 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ.