വാറ്റ് നികുതി ഇനിമുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും; അടുത്ത വര്‍ഷം മുതല്‍ അഞ്ച് ശതമാനം വാറ്റ് ഈടാക്കാന്‍ തീരുമാനം

ജിസിസി രാജ്യങ്ങളില് അടുത്ത വര്ഷം ജനുവരി ഒന്ന് മുതല് വാറ്റ് നികുതി ചുമത്തും. യുഎഇ ഉള്പ്പെടെയുളള ആറ് ജിസിസി രാജ്യങ്ങളിലാണ് വാറ്റ് ചുമത്തുവാന് തീരുമാനമായത്. അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക. നിശ്ചിത വരുമാനമുളള സ്ഥാപനങ്ങളില് നിന്നാണ് ആദ്യഘട്ടത്തില് നികുതി പിരിവ് നടത്തുന്നത്. ഇക്കാര്യം യുഎഇ ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യുഎഇക്ക് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്, ബഹ്റിന്, ഖത്തര് എന്നീ രാജ്യങ്ങളിലാണ് നികുതി ചുമത്തുന്നത്.
 | 

വാറ്റ് നികുതി ഇനിമുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും; അടുത്ത വര്‍ഷം മുതല്‍ അഞ്ച് ശതമാനം വാറ്റ് ഈടാക്കാന്‍ തീരുമാനം

ദുബായ്: ജിസിസി രാജ്യങ്ങളില്‍ അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ വാറ്റ് നികുതി ചുമത്തും. യുഎഇ ഉള്‍പ്പെടെയുളള ആറ് ജിസിസി രാജ്യങ്ങളിലാണ് വാറ്റ് ചുമത്തുവാന്‍ തീരുമാനമായത്. അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക. നിശ്ചിത വരുമാനമുളള സ്ഥാപനങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ നികുതി പിരിവ് നടത്തുന്നത്. ഇക്കാര്യം യുഎഇ ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യുഎഇക്ക് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് നികുതി ചുമത്തുന്നത്.

ആദ്യഘട്ടത്തില്‍ ഒരുലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുളള സ്ഥാപനങ്ങളാണ് മുല്യവര്‍ധിത നികുതി അടക്കേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, പുനരുത്പാദന ഊര്‍ജം, വെളളം, ഗതാഗതം, സാങ്കേതികം, ബഹിരാകാശ ഗവേഷണം എന്നിങ്ങനെയുള്ള മേഖലകളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1200 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് നികുതിയിനത്തില്‍ യുഎഇ പ്രതീക്ഷിക്കുന്നത്. നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കില്ല. 2015ലെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.9 ശതമാനമാണിത്.

ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വാറ്റ് നികുതി ചുമത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനമെടുത്തത്. പ്രതിസന്ധി തരണം ചെയ്യാന്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കണമെന്ന് വേള്‍ഡ് ബാങ്ക് ഗള്‍ഫ് രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു.