മാര്‍ച്ച് 1 മുതല്‍ സ്‌കൈപ്പ് പഴയ പതിപ്പുകള്‍ പ്രവര്‍ത്തിക്കില്ല; പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം

മാര്ച്ച് 1 മുതല് പഴയ സ്കൈപ്പ് പതിപ്പുകള് പ്രവര്ത്തിക്കില്ലെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളില് പ്രവര്ത്തിക്കുന്ന സ്കൈപ്പ് അക്കൗണ്ടുകള്ക്കാണ് ഇത് ബാധകമാവുക. പുതിയ പതിപ്പുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് ഉപയോക്താക്കള്ക്ക് മൈക്രോസോഫ്റ്റ് നിര്ദേശം നല്കിയിരിക്കുന്നത്.
 | 

മാര്‍ച്ച് 1 മുതല്‍ സ്‌കൈപ്പ് പഴയ പതിപ്പുകള്‍ പ്രവര്‍ത്തിക്കില്ല; പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം

മാര്‍ച്ച് 1 മുതല്‍ പഴയ സ്‌കൈപ്പ് പതിപ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പ് അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകമാവുക. പുതിയ പതിപ്പുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വീഡിയോ മെസേജ് സേവിംഗ്, ക്ലൗഡ് ഫയല്‍ ഷെയറിംഗ്, മൊബൈല്‍ ഗ്രൂപ്പ് കോളിംഗ് എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി തങ്ങളുടെ വോയ്പ് പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്താനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പഴയ വേര്‍ഷനുകള്‍ ഒഴിവാക്കുന്നത്. വിന്‍ഡോസ്, മാക് ഉപയോക്താക്കളെയായിരിക്കും ഈ മാറ്റം ബുദ്ധിമുട്ടിലാക്കുന്നത്. പുതിയ പതിപ്പുകളിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് തടസം കൂടാതെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

വിന്‍ഡോസില്‍ ഉപയോഗിക്കുന്ന 7.16ഉം താഴേക്കുമുള്ള വേര്‍ഷനുകളും 7.0 മുതല്‍ 7.18 വരെയുള്ള മാക് വേര്‍ഷനുകളുമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് ഈ മാറ്റം ബാധകമാവില്ല. കാരണം ബില്‍റ്റ് ഇന്‍ സ്‌കൈപ് പ്രിവ്യൂ ആപ്പ് ഈ ഒഎസിനൊപ്പം മൈക്രോസോഫ്റ്റ് നല്‍കുന്നുണ്ട്.